twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാവിയില്‍ മുഖ്യമന്ത്രിയായാല്‍ എന്തെല്ലാം ചെയ്യും? മമ്മൂട്ടിയുടെ മറുപടി കാണാം

    By Midhun Raj
    |

    ദി പ്രീസ്റ്റിന്റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മമ്മൂട്ടി. മാസങ്ങള്‍ക്ക് ശേഷമുളള സൂപ്പര്‍താര ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയാണ് മുന്നേറുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍, നിഖില വിമല്‍, ബേബി മോണിക്ക, വെങ്കിടേഷ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. മാര്‍ച്ച് പതിനൊന്നിന്ന് വമ്പന്‍ റിലീസായിട്ടാണ് പ്രീസ്റ്റ് തിയ്യേറ്ററുകളിലേക്ക് എത്തിയത്.

    ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    കേരളത്തിന് പുറമെ ഗള്‍ഫ് രാജ്യങ്ങളിലും സിനിമ ഒരേസമയം റിലീസിനെത്തിയിരുന്നു. വേറിട്ട പ്രമേയം കൊണ്ടും സംവിധാന മികവുകൊണ്ടുമാണ് പ്രീസ്റ്റ് വലിയ വിജയം നേടിയത്. ഒപ്പം മമ്മൂട്ടി ഉള്‍പ്പെടെയുളള താരങ്ങളുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്.

    അതേസമയം പ്രീസ്റ്റിന്‌റെ വിശേഷങ്ങള്‍

    അതേസമയം പ്രീസ്റ്റിന്‌റെ വിശേഷങ്ങള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പങ്കുവെച്ചിരുന്നു. പ്രീസ്റ്റിന്റെ കഥ കേട്ട് നല്ലൊരു സിനിമയാണെന്ന് തോന്നിയപ്പോഴാണ് അതില്‍ അഭിനയിച്ചതെന്ന് മമ്മൂക്ക പറയുന്നു. ഓരോ സിനിമയിലും പ്രതീക്ഷയോടെ തന്നെയാണ് അഭിനയിക്കുന്നത്. കോവിഡ് എന്ന മഹാമാരി മൂലം ഏറെ നാള്‍ പെട്ടിയില്‍ തന്നെ ഇരിക്കാന്‍ വിധിക്കപ്പെട്ട സിനിമയായിരുന്നു ഇത്.

    ഇപ്പോള്‍ ആ സിനിമ തിയ്യേറ്ററുകളിലെത്തുമ്പോള്‍

    ഇപ്പോള്‍ ആ സിനിമ തിയ്യേറ്ററുകളിലെത്തിയപ്പോള്‍ സ്വാഭാവികമായും നിറഞ്ഞ സന്തോഷവും പ്രതീക്ഷയുമുണ്ട്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പമുളള അനുഭവവും മമ്മൂക്ക പങ്കുവെച്ചു. മഞ്ജു പ്രതിഭയും അഭിനയശേഷിയും തെളിയിച്ച ഒരു നടിയാണെന്ന് മമ്മൂട്ടി പറയുന്നു. മഞ്ജു ഈ ചിത്രത്തിലുളളത് തീര്‍ച്ചയായും ഒരു വലിയ മുതല്‍ക്കൂട്ട് തന്നെയാണ്.

    ഞാനും മഞ്ജുവും ഈ ചിത്രത്തില്‍

    ഞാനും മഞ്ജുവും ഈ ചിത്രത്തില്‍ ഒരു സീനില്‍ മാത്രമാണ് അഭിനയിച്ചിട്ടുളളത്. അതുപക്ഷേ ഒന്നൊന്നര സീനാണ്. പുതുമയുളള കഥയുമായി എത്തിയ ജോഫിന്‍ മികച്ച രീതിയില്‍ തന്നെയാണ് ഈ ചിത്രം എടുത്തതെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം പാര്‍വ്വതിക്കൊപ്പമുളള പുതിയ ചിത്രത്തെ കുറിച്ചും മമ്മൂക്ക മനസുതുറന്നു. ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഷയവും കഥാപാത്രവുമാണ് ആ ചിത്രത്തിലുളളതെന്ന് മമ്മൂട്ടി പറയുന്നു.

    പാര്‍വ്വതിക്കും അത് അങ്ങനെയാകും

    പാര്‍വ്വതിക്കും അങ്ങനെയാകും അത് അനുഭവപ്പെടുന്നത്. കഥയുടെ സസ്‌പെന്‍സ് ഉളളതുകൊണ്ട് ഇതില്‍ കൂടുതല്‍ ഈ ചിത്രത്തെ പറ്റി വെളിപ്പെടുത്താനാകില്ല. സ്ഥാനാര്‍ത്ഥിത്വം ഇത്തവണ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് സ്ഥാനാര്‍ത്ഥിയാകണമെന്ന് പറഞ്ഞ് എന്നെ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരും സമീപിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഇതിന്റെ പേരില്‍ കേള്‍ക്കുന്നതെല്ലാം കെട്ടുകഥയാണോ എന്നറിയില്ല.

    എന്റെ ഇപ്പോഴത്തെ രാഷ്ട്രീയം സിനിമയാണ്

    എന്റെ ഇപ്പോഴത്തെ രാഷ്ട്രീയം സിനിമയാണ്. അതില്‍ മാത്രമാണ് ഞാന്‍ ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. മറ്റൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല. മമ്മൂട്ടി പറഞ്ഞു. ഭാവിയില്‍ മുഖ്യമന്ത്രിയായാല്‍ ശരിക്കും എന്താകും ചെയ്യുകയെന്ന ചോദ്യത്തിന് അങ്ങനെ സംഭവിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് മമ്മൂട്ടി പറഞ്ഞു. പിന്നെ അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ലല്ലോ. വണ്‍ എന്നത് അടുത്തതായി വരാനിരിക്കുന്ന എന്റെ ഒരു സിനിമയാണ്. അതിനെ ഒരു സിനിമയായി തന്നെ കണ്ടാല്‍ മതി. മമ്മൂട്ടി വ്യക്തമാക്കി.

    Read more about: mammootty
    English summary
    mammootty's reaction on the question about candidacy rumuors in election
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X