മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലേ? പേരന്‍പിനായി ലഭിച്ചത്? നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെ!

നാളുകള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് വീണ്ടും തമിഴകത്തേക്ക് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പമുള്ള കൂടിച്ചരരില്‍ സിനിമാലോകവും ആരാധകരും ഒരുപോലെ സന്തോഷത്തിലായിരുന്നു. എന്നായിരിക്കും സിനിമ റിലീസ് ചെയ്യുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റോട്ടര്‍ഡാം, ഐഎഫ്എഫ് ഐ തുടങ്ങി നിരവധി ചലച്ചിത്രമേളകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരായിരുന്നു സിനിമ കണ്ടതിനെക്കുറിച്ച് വിവരിച്ചത്. ഇത്തവണത്തെ ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് തന്നെയായിരിക്കുമെന്നും സിനിമാപ്രേമികള്‍ വിലയിരുത്തിയിരുന്നു. മെഗാസ്റ്റാറിന് മാത്രമേ അമുദവനെ അതിഗംഭീരമാക്കാന്‍ കഴിയൂവെന്നായിരുന്നു റാം പറഞ്ഞത്. അദ്ദേഹത്തിന്റെ സമയത്തിനായി കാത്തിരിക്കാന്‍ തയ്യാറാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മറ്റാരെയെങ്കിലും വെച്ച് ചെയ്‌തോളാനായിരുന്നു തുടക്കത്തില്‍ മെഗാസ്റ്റാര്‍ നിര്‍ദേശിച്ചത്.

ഫെബ്രുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഭിന്നശേഷിക്കാരിയായ മകളും അവളുടെ പിതാവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പറയുന്ന സിനിമയില്‍ വൈകാരികത നിറഞ്ഞ നിരവധി രംഗങ്ങളുണ്ട്. മമ്മൂട്ടിയുടെ അസാമാന്യ അഭിനയമികവായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അദ്ദേഹം ശരിക്കും ജീവിക്കുകയായിരുന്നു. അദ്ദേഹത്തിന് മുന്നില്‍ എന്ത് ചെയ്യുമെന്നറിയാതെ തുടക്കത്തില്‍ താന്‍ പരിഭ്രമിച്ചുപോയിരുന്നുവെന്ന് സാധന പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ പിന്തുണയാണ് തന്നെ നയിച്ചതെന്നും താരം പറഞ്ഞിരുന്നു. ഫെബ്രുവരി ഒന്നിന് സിനിമ റിലീസ് ചെയ്യാനിരിക്കെ സുപ്രധാനമായ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിയുടെ പ്രതിഫലം

മമ്മൂട്ടിയുടെ പ്രതിഫലം

താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. ഇക്കാര്യത്തില്‍ ആരാണ് മുന്നിലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കാറുണ്ട്. ബോക്‌സോഫീസിലെ താരപദവിയും വിപണിമൂല്യവുമൊക്കെ എന്നും പ്രധാനമാണ്. റിലീസ് ദിനത്തില്‍ സിനിമ കാണുന്നത് വരെയല്ല അത് കഴിഞ്ഞ് കലക്ഷന്‍ നിലവാരത്തെക്കുറിച്ച് കൂടി അറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അത്തരത്തിലുള്ള കാര്യങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം.

 പ്രതിഫലം വാങ്ങിയില്ല?

പ്രതിഫലം വാങ്ങിയില്ല?

പ്രതിഫലത്തിന് വേണ്ടി മാത്രമായി ആരും സിനിമ ചെയ്യാറില്ല. പ്രേക്ഷകര്‍ക്ക് ഗുണകരമാവുന്നതും ആരാധകരെ തൃപ്തിപ്പെടുത്തുന്നതുമായ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ അര്‍ഹിക്കുന്ന പ്രതിഫലവും താരങ്ങള്‍ക്ക് ലഭിക്കാറുണ്ട്. പ്രധാനപ്പെട്ട കാര്യമാണെങ്കില്‍ക്കൂടിയും പ്രതിഫലത്തിന്റെ കാര്യം മാത്രം പരിഗണിച്ച് ഒരുതാരവും സിനിമ തിരഞ്ഞെടുക്കാറില്ല. പേരന്‍പില്‍ അഭിനയിക്കുന്നതിനായി മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നിര്‍മ്മാതാവായ പിഎല്‍ തേനപ്പനാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. എല്ലാ പടവും കാസുക്കാകെ സെയ്യ മുടിയാത് ലെ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടി, അഞ്ജലി, പിഎല്‍ തേനപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചാനല്‍ പരിപാടിക്കിടയില്‍ സംസാരിക്കവെയാണ് നിര്‍മ്മാതാവ് കാര്യങ്ങള്‍ വിശദീകരിച്ചത്. സീ കേരളം ചാനലിലെ പരിപാടിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമയിലേക്ക് മമ്മൂട്ടി എത്തിയതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇതുവരെ പ്രതിഫലമൊന്നും വാങ്ങിയില്ലെന്ന കാര്യത്തെക്കുറിച്ച് നിര്‍മ്മാതാവ് പറഞ്ഞത്. എല്ലാം ശരിവെച്ച് മമ്മൂട്ടിയും അരികിലിരിക്കുന്നുണ്ട്. പണത്തിനായി മാത്രം സിനിമ ചെയ്യാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

മികച്ച നിരൂപക പ്രശംസ

മികച്ച നിരൂപക പ്രശംസ

റിലീസിന് മുന്‍പേ തന്നെ മമ്മൂട്ടിയുടെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തില്‍ പേരന്‍പിനും മികച്ച പിന്തുണയാണ് തുടക്കം മുതലേ ലഭിച്ചത്. ചലച്ചിത്രമേളകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴും ആരാധകര്‍ക്ക് അറിയേണ്ടത് റിലീസ് തീയതിയാണ്. കാത്തിരിപ്പ് അവസാനിപ്പിച്ച് സിനിമ ഫെബ്രുവരി ഒന്നിന് തിയേറ്ററുകളിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരൂപകപ്രശംസയില്‍ ഒന്നാം സ്ഥാനത്താണ് ഈ സിനിമ.

വര്‍ഷങ്ങളോളമുള്ള കാത്തിരിപ്പ്

വര്‍ഷങ്ങളോളമുള്ള കാത്തിരിപ്പ്

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയാണ് മമ്മൂട്ടി പേരന്‍പിലൂടെ അവസാനിപ്പിച്ചത്. തമിഴില്‍ മാത്രമല്ല തെലുങ്കിലെ ഇടവേളയും അദ്ദേഹം അവസാനിപ്പിച്ചിരിക്കുകയാണ്. മഹി വി രാഘവ് സംവിധാനം ചെയ്ത യാത്രയും ഫെബ്രുവരിയില്‍ തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. പേരന്‍പ് മാത്രമല്ല യാത്രയ്ക്കായും ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. സിനിമയുടെ പോസ്റ്ററുകളും ടീസറും ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനോടകം തന്നെ വൈറലായിരുന്നു.

 മമ്മൂട്ടിയുടെ ആരാധകന്‍

മമ്മൂട്ടിയുടെ ആരാധകന്‍

മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് താനെന്ന് സംവിധായകനായ റാം പറഞ്ഞിരുന്നു. എന്നെങ്കിലുമൊരിക്കല്‍ അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നും മനസ്സില്‍ കുറിച്ചിട്ടിരുന്നു. വര്‍ഷങ്ങളായുള്ള റാമിന്റെ മോഹം കൂടിയാണ് പേരന്‍പിലൂടെ സഫലീകരിക്കപ്പെടുന്നത്. കൈനിറയെ സിനിമകളുമായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ തന്റെ തിരക്കിനെക്കുറിച്ച് അദ്ദേഹം സംവിധായകനെ അറിയിച്ചപ്പോള്‍ എത്ര വേണമെങ്കിലും കാത്തിരിക്കാമെന്നായിരുന്നു മറുപടി. ആ കാത്തിരിപ്പിലാണ് പേരന്‍പ് തുടങ്ങിയതും.

ഫാന്‍സ് ഷോകളൊരുക്കി ആരാധകര്‍

ഫാന്‍സ് ഷോകളൊരുക്കി ആരാധകര്‍

റിലീസിന് മുന്‍പ് മികച്ച നിരൂപക പ്രശംസ നേടിയ സിനിമയായ പേരന്‍പിന് ലോകമെങ്ങും ഫാന്‍സ് ഷോകളൊരുക്കുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല തമിഴകത്തും ഫാന്‍സ് ഷോകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തമിഴ് പ്രേക്ഷകരും അമുദവനെ കാണാനായുള്ള കാത്തിരിപ്പിലാണ്.

വീഡിയോ കാണാം

മമ്മൂട്ടിയുടെ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X