മധുരരാജ കല്യാണം കഴിച്ചില്ലല്ലോ? അതിന് പിന്നിലെ കാരണത്തെക്കുറിച്ച് മമ്മൂട്ടി നല്‍കിയ മറുപടി വൈറല്‍!
നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയായിരുന്നു സിനിമ തിയേറ്ററുകളിലേക്കെത്തിയത്. കുട്ടികളും കുടുംബ പ്രേക്ഷകരുമുള്‍പ്പടെയുള്ള പ്രേക്ഷകരെല്ലാം ഈ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ബോക്‌സോഫീസില്‍ നിന്നും നിറഞ്ഞ കൈയ്യടിയും സ്വന്തമാക്കി മുന്നേറുകയാണ് മധുരരാജ. പ്രഖ്യാപനവേള മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തയില്‍ നിറഞ്ഞുനിന്നിരുന്നു. മധുരയില്‍ നിന്നുമെത്തിയ രാജയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ എന്ന കഥാപാത്രത്തെ വീണ്ടും ഉപയോഗിക്കാമെന്നായിരുന്നു വൈശാഖ് പറഞ്ഞത്. പിന്നീട് ഈ കഥയിലേക്ക് എത്തുകയായിരുന്നു.
120 ദിവസത്തോളമായാണ് സിനിമ ചിത്രീകരിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് സിനിമയെത്തിയത്. 27 കോടി മുതല്‍മുടക്കിലായിരുന്നു സിനിമ നിര്‍മ്മിച്ചത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡ് സ്വന്തമാക്കി കുതിക്കുകയാണ് ചിത്രം. ഡ്യൂപ്പിനെ ഉപയോഗിക്കാതെ മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ ചെയ്തുവെന്ന ക്രെഡിറ്റും ചിത്രത്തിനുണ്ട്. അതിനിടയിലാണ് രാജ വീണ്ടും എത്തിയേക്കുമെന്ന സൂചന മധുരരജാ നല്‍കിയത്. മിനിസ്റ്റര്‍ രാജയെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അറങ്ങേറിയിരുന്നു.

മധുരരാജയില്‍ മൂന്ന് നായികമാരുണ്ടെങ്കിലും രാജ വിവാഹിതനായിരുന്നില്ല. സഹോദരനായ സൂര്യ നേരത്തെ തന്നെ വിവാഹിതനായതാണ്. അതിനിടയിലാണ് രാജയുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചത്. രാജയ്ക്ക് കല്യാണപ്രായമായിട്ടില്ലെന്നും പുള്ളി തന്നെ അതേക്കുറിച്ച് തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. സേതുരാമയ്യരുടെ അഞ്ചാം ഭാഗം വരുന്നതിന് മുന്‍പ് തന്നെ മറ്റേ പുള്ളി (ബിലാല്‍) എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വകാര്യ റേഡിയോ സ്‌റ്റേഷ്‌ന നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.


Click it and Unblock the Notifications











