മഞ്ജുവിന്‌റെ ചിത്രം മമ്മൂക്കയില്‍ നിന്നും കിട്ടിയ എന്തെങ്കിലും ഇന്‍സ്പിരേഷന്‍ ആണോ, മെഗാസ്റ്റാറിന്‌റെ മറുപടി
മമ്മൂട്ടി എടുത്ത മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ദി പ്രീസ്റ്റ് ലൊക്കേഷനില്‍ വെച്ച് മമ്മൂക്ക എടുത്ത ചിത്രങ്ങളായിരുന്നു മഞ്ജു പങ്കുവെച്ചത്. ഇതിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ഇതേകുറിച്ച് വണ്‍ സിനിമയുടെ പ്രസ് മീറ്റില്‍ മാധ്യമ പ്രവര്‍ത്തകന്‍ മമ്മൂക്കയോട് ചോദിച്ചിരുന്നു. ഇതിന് മെഗാസ്റ്റാര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായി. "മഞ്ജു വാര്യരുടെതായി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

അടുത്തിടെ ദ പ്രീസ്റ്റ് സെറ്റില്‍ വെച്ച് മമ്മൂക്ക എടുത്ത മഞ്ജുവിന്‌റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു. ഇക്കാര്യത്തില്‍ എന്തെങ്കിലും ടിപ്‌സ് മഞ്ജു വാര്യര്‍ക്ക് മമ്മൂക്ക കൊടുത്തിരുന്നോ എന്നായിരുന്നു മമ്മൂക്കയോടുളള ചോദ്യം. ഇതിന് മറുപടിയായി മഞ്ജു വാര്യരുടെ ഫോട്ടോ ഞാനല്ലെ എടുത്തെ അപ്പോള്‍ എനിക്കല്ലെ ടിപ്‌സ് തരണ്ടെ എന്ന് നടന്‍ പറഞ്ഞു. അവിടെ ഇങ്ങനെ ഒരു ലൈറ്റ് ഫോള് ചെയ്ത് നില്‍ക്കുന്നുണ്ടായിരുന്നു.
അവിടെ മഞ്ജുവിനോട് നില്‍ക്കാന്‍ പറഞ്ഞപ്പോ ഞാനൊരു ഫോട്ടോ എടുത്തു. അങ്ങനെയൊരു ഒരു പ്രത്യേക ലൈറ്റാണ് അതിന്‌റെ ഭംഗി. അപ്പോ അവര് അതിനോട് അനുകൂലിച്ചു. സഹകരിച്ചു. അതുകൊണ്ടാണ് ആ ഫോട്ടോ നന്നായത്. പക്ഷേ ഞാനത് അവര്‍ക്ക് തന്നെ കൊടുത്തു ഞാനത് ഒന്നും ചെയ്തില്ല, ചിരിയോടെ മമ്മൂക്ക പറഞ്ഞു.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
"മഞ്ജുവിന്‌റെ പുതിയ ചിത്രം. ആ ചിത്രം കണ്ട് പ്രായം കുറവുപോലെ തോന്നി. മമ്മൂക്കയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മഞ്ജു വാര്യരുടെ പ്രായം കുറഞ്ഞുവരുന്നെന്ന രീതിയില് സോഷ്യല്‍ മീഡിയയില്‍ ചിത്രം ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു. മമ്മൂക്കയില്‍ നിന്നും കിട്ടിയ എന്തെങ്കിലും ഇന്‍സ്പിരേഷന്‍ ആണോ അത്. എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് മറുപടിയായി ഞാനെന്ത് പറയാനാ എനിക്ക് അതില്‍ ഒന്നും പറയാനില്ലെന്ന് മമ്മൂട്ടി പറഞ്ഞു.


Click it and Unblock the Notifications