മമ്മൂട്ടിക്കോ ദുല്‍ഖര്‍ സല്‍മാനോ ആരാധികമാര്‍ കൂടുതല്‍? മെഗാസ്റ്റാറിന്റെ മറുപടി ഇങ്ങനെ? കാണൂ!
മലയാളികളുടെ സ്വന്തം താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം കൂടിയാണ് ഇവരുടേത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴിലേക്കും തെലുങ്കിലേക്കും എത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍. പേരന്‍പിന് പിന്നാലെ യാത്രയും തിയേറ്ററുകളിലേക്കെത്തുകയാണ്. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മമ്മൂട്ടി തമിഴ് സിനിമയിലേക്കെത്തിയത്. മലയാലം മാത്രമല്ല തമിഴ് സിനിമകളും താന്‍ കാണാറുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അവരില്‍ പലരോടും തന്റെ സിനിമകളെക്കുറിച്ച് ചോദിക്കുമ്പോള്‍ കേട്ടിട്ടുണ്ടെന്ന മറുപടിയാണ് ലഭിക്കാറുള്ളതെന്നും താരം വ്യക്തമാക്കുന്നു. അടുത്തിടെ ഒരു അവാര്‍ഡ് ദിന പരിപാടിയിലേക്കെത്തിയ താരത്തോട് ദുല്‍ഖറിന്റെ തമിഴ് സിനിമകളെക്കുറിച്ച് ചോദിച്ചിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് സിനിമയെക്കുറിച്ചായിരുന്നു ചോദിച്ചിരുന്നത്. മകന്റെ തമിഴ് സിനിമകളൊക്കെ കാണാറുണ്ടെന്നായിരുന്നു മറുപടി. മകന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ തരക്കേടില്ലെന്ന രസകരമായ മറുപടിയായിരുന്നു മമ്മൂട്ടി നല്‍കിയത്. തങ്ങളില്‍ ആര്‍ക്കാണ് ആരാധികമാര്‍ കൂടുതലെന്ന് ചോദിച്ചപ്പോള്‍ അത് ദുല്‍ഖറിനോട് ചോദിക്കണമെന്നായിരുന്നു ഉത്തരം. വേണ്ട നിര്‍ദേശങ്ങള്‍ മകന് നല്‍കാറുണ്ടെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

താരപുത്രനെന്ന ലേബലില്‍ അല്ല മകന്‍ അറിയപ്പെടേണ്ടതെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു മമ്മൂട്ടിക്ക്. സെക്കന്‍ഡ് ഷോയിലൂടെ മകന്‍ അരങ്ങേറുമ്പോള്‍ ശക്തമായ പിന്തുണയുമായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. സിനിമ തിരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കാറുണ്ട്. മമ്മൂട്ടിയെപ്പോലെ തന്നെ ദുല്‍ഖറും തമിഴിലും തെലുങ്കിലുമൊക്കെ സാന്നിധ്യം അറിയിച്ചിരുന്നു. ബോളിവുഡ് സിനിമയിലും താരപുത്രന്‍ അഭിനയിച്ചിരുന്നു. രണ്ടാമത്തെ ബോളിവുഡ് സിനിമയായ സോയ ഫാക്ടര്‍ അണിയറയില്‍ ഒരുങ്ങുകയാണ്.


Click it and Unblock the Notifications