»   » രാജമാണിക്യവും പോക്കിരി രാജയുമല്ല, ഇത് രാജകുമാര്‍, ശ്യാംധര്‍ ചിത്രത്തിലൊരു പ്രത്യേകതയുണ്ട്!

രാജമാണിക്യവും പോക്കിരി രാജയുമല്ല, ഇത് രാജകുമാര്‍, ശ്യാംധര്‍ ചിത്രത്തിലൊരു പ്രത്യേകതയുണ്ട്!

Posted By: Rohini
Subscribe to Filmibeat Malayalam

രഞ്ജിത്തിന്റെ പുത്തന്‍പണം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മമ്മൂട്ടി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കടന്നു കഴിഞ്ഞു. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു.

ഗ്രീന്‍ കളര്‍ കുര്‍ത്ത, വലത് തോളില്‍ ഒരു ബാഗുമുണ്ട്, പിന്നെ ആ ചിരി, മമ്മൂട്ടിയുടെ പുതിയ ലുക്ക്

ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിയ്ക്കുന്നു. രാജകുമാരന്‍ എന്ന സ്‌കൂള്‍ അധ്യാപകനായിട്ടാണ് മെഗാസ്റ്റാര്‍ ചിത്രത്തിലെത്തുന്നത്.

രാജയുണ്ടെങ്കില്‍ വിജയം ഉറപ്പ്

രാജമാണിക്യം, പോക്കിരിരാജ, രാജാധിരാജ അങ്ങനെ സിനിമയിലും കഥാപാത്രത്തിലും രാജയുള്ള മമ്മൂട്ടി ചിത്രങ്ങളെല്ലാം വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഈ പറഞ്ഞ കോമഡി - ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മമ്മൂട്ടി - ശ്യംധര്‍ചിത്രവും ചിത്രത്തിലെ കഥാപാത്രവും. രാജകുമാരന്‍ എന്ന പേരിലെ രാജ മാത്രമാണ് സാമ്യമുള്ളത്. അത് തന്നെയാണ് പ്രതീക്ഷയും.

അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നു

എറണാകുളത്ത് വച്ച് നടക്കുന്ന അധ്യാപന ശില്‍പ്പശാലയില്‍ കെ രാജകുമാരന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇടുക്കിയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. ഇടുക്കി സ്വദേശിയാണ് കെ രാജകുമാരന്‍.

ആശയും ദീപ്തിയും

നീന എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ദീപ്തി സതി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. നീനയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ വേഷം. ആശ ശരത്താണ് മറ്റൊരു കേന്ദ്ര നായിക. നേരത്തെ വര്‍ഷം എന്ന ചിത്രത്തില്‍ ആശ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റ്, ദിലീഷ് പോത്തന്‍, സിദ്ദീഖ്, സോഹന്‍ സിനുലാല്‍, അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍

അണിയറയില്‍

ത്രില്ലര്‍ ചിത്രമായ സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രം ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റാണ്. രതീഷ് രവിയാണ് തിരക്കഥ. എം ജയചന്ദ്രന്‍ സംഗീത സംവിധാനവും വിനോദ് ഇല്ലമ്പിള്ളി ഛായാഗ്രാഹണവും നിര്‍വ്വഹിയ്ക്കുന്നു. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് നിര്‍മ്മിക്കുന്നത്. നിവിന്‍ പോളി നായകനായ സഖാവ് എന്ന ചിത്രം നിര്‍മിച്ചതും രാകേഷാണ്.

സ്‌കൂള്‍ കഴിഞ്ഞാല്‍ കോളേജ് അധ്യാപകന്‍

ഒത്തിരി ചിത്രങ്ങളില്‍ മമ്മൂട്ടി സ്‌കൂള്‍ അധ്യാപകനായും കോളേജ് അധ്യാപകനായും എത്തിയിട്ടുണ്ട്. മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലെ നന്ദകുമാര്‍ വര്‍മ എന്ന കൊളേജ് അധ്യാപകന്റെ വേഷം ശ്രദ്ധേയമാണ്. ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ മമ്മൂട്ടി സ്‌കൂള്‍ അധ്യാപകനായത്. ശ്യാംധര്‍ ചിത്രത്തിലെ ഈ സ്‌കൂള്‍ അധ്യാപകന്‍ വേഷം കഴിഞ്ഞാല്‍ മമ്മൂട്ടി അജയ് വാസുദേവന്‍ ചിത്രത്തിന് വേണ്ടി കോളേജ് അധ്യാപകനാകും. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

ആന്‍ അഗസ്റ്റിന്‍ എന്തുകൊണ്ട് അഭിനയം നിര്‍ത്തി?

English summary
Mammootty's role in Shyamdhar Movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam