»   » എംടി മമ്മൂട്ടിയെ മനസ്സില്‍ കണ്ടെഴുതിയ കഥ ദേവനില്‍ എത്തിയത് എങ്ങനെ?

എംടി മമ്മൂട്ടിയെ മനസ്സില്‍ കണ്ടെഴുതിയ കഥ ദേവനില്‍ എത്തിയത് എങ്ങനെ?

Written By:
Subscribe to Filmibeat Malayalam

ദേവന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ആരണ്യകം എന്ന ചിത്രത്തിലെ നെക്‌സല്‍ പ്രവര്‍ത്തകന്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വേഷം ചെയ്യേണ്ടിയിരുന്നത് ദേവനായിരുന്നില്ല. മമ്മൂട്ടിയുടെ വേഷമാണ് തന്റെ കൈയ്യിലെത്തിയത് എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ വെളിപ്പൈടുത്തി.

മമ്മൂട്ടിയോട് ദേവന് ഒരു അഭ്യര്‍ത്ഥന, പ്രശംസകളില്‍ വീണുപോകരുത്

എന്റെ അറിവ് ശരിയാണെങ്കില്‍ എംടി സാര്‍ മമ്മൂട്ടിയെ മനസ്സില്‍ കണ്ടെഴുതിയതാണ് ആ കഥാപാത്രം. മമ്മൂട്ടിയല്ലെങ്കില്‍ പരിചിതനായ മറ്റൊരു നടന്‍. ഹരിഹരന്‍ സാറാണ് എന്റെ പേര് നിര്‍ദ്ദേശിച്ചത്. അന്ന് ഞാന്‍ അഭിനയിച്ചു തുടങ്ങിയിട്ട് അധികമായിട്ടില്ല. തുടക്കത്തില്‍ തന്നെ അത്തരമൊരു കഥാപാത്രം ചെയ്യുക എന്നത് സ്വപ്‌ന തുല്യമായിരുന്നു.

devan

ഒരു ദിവസം ഷൂട്ടിങ് കാണാന്‍ എംടി സര്‍ വന്നത് എനിക്കോര്‍മയുണ്ട്. വളരെ ടെന്‍ഷടനിച്ചാണ് അന്ന് ഞാന്‍ അഭിനയിച്ചത്. പൊതുവെ ശാന്തനാണ് എംടി സര്‍. ഷൂട്ട് പൂര്‍ത്തിയാക്കിയപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് വന്ന് പറഞ്ഞു, 'മുമ്പില്‍ നില്‍ക്കുന്ന ആളുടെ കണ്ണില്‍ നോക്കി വേണം സംസാരിക്കാന്‍. ചെയ്യുന്നത് ശരിയാണെന്ന വിശ്വാസം കണ്ണുകളില്‍ കൊണ്ടുവരണം' എന്ന്. ഇത് ഫോളോ ചെയ്താണ് പിന്നീട് ഞാന്‍ അഭിനയിച്ചത്.

ചിത്രം കണ്ട് കഴിഞ്ഞ ശേഷം അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു 'ഒരു പക്ഷെ ഈ കഥാപാത്രം വേറെ ആരെങ്കിലും ചെയ്തിരുന്നെങ്കില്‍ എനിക്ക് ആ നടനെ ആയിരിക്കും കാണാന്‍ സാധിയ്ക്കുക. എന്നാല്‍ ഇവിടെ ഞാന്‍ ദേവനെ കണ്ടില്ല. എന്റെ കഥാപാത്രത്തെ മാത്രമാണ് കണ്ടത്' എന്ന്. എന്റെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന വാക്കുകളാണത്- ദേവന്‍ പറഞ്ഞു.

-
-
-
-
-
-
-
English summary
Mammootty's role took over by Devan in Aranyakam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam