മോഹന്‍ലാലിന്റെ കമലദളം എന്ന ചിത്രമുണ്ടാവാന്‍ കാരണം മമ്മൂട്ടി, എങ്ങനെയാണെന്ന് അറിയാമോ?
Recommended Video

മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിന്റെ കമലദളം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന്. ലോഹിതദാസ് - സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം റിലീസായിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു.
സനിമ റിലീസായി 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴിതാ, ചിത്രത്തെ സംബന്ധിച്ച് ഒരു ചരിത്ര കഥ പുറത്തുവരുന്നു. കകലാമണ്ഡലം നന്ദഗോപനെ കുറിച്ച് പറയുന്ന ചിത്രം ലോഹിതദാസ് എഴുതാന്‍ കാരണം മമ്മൂട്ടിയാണ്. മമ്മൂട്ടിയില്‍ നിന്ന് കിട്ടിയ ഒരു വാക്കാണ് സിനിമ ഉണ്ടാവാന്‍ കാരണം. ആ കഥ ഇപ്രകാരം, തുടര്‍ന്ന് വായിക്കൂ..

ഹിറ്റുകള്‍ക്ക് ശേഷം
ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങള്‍ളുടെ വന്‍ വിജയത്തിന് ശേഷം ലോഹിതദാസ് - സിബി മലയില്‍ - മോഹന്‍ലാല്‍ ടീം ശ്രദ്ധിക്കപ്പെട്ടു. മൂവര്‍ സംഘത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും

കഥ ആയിട്ടില്ല
ഹിസ് ഹൈനസ് അബ്ദുള്ളയ്ക്കും ഭരതത്തിനും ശേഷം അടുത്തത് ഏത് എന്ന ആലോചനയില്‍ നില്‍ക്കുകയാണ് സിബിയും ലോഹിയും. മോഹന്‍ലാലിന്റെ പ്രണവും ആര്‍ട്‌സ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് കഥയൊന്നും ആയിട്ടില്ല.

മമ്മൂട്ടിയുടെ ചോദ്യം
അങ്ങനെയിരിക്കെ ഒരുദിവസം മമ്മൂട്ടിയുമായി ലോഹിതദാസ് ഫോണില്‍ സംസാരിക്കുമ്പോള്‍ 'പ്രണവത്തിന്റെ പുതിയ സിനിമയുടെ കഥയെന്തായി?' എന്ന് മമ്മൂട്ടി ചോദിക്കുന്നു.
'അബ്ദുള്ളയില്‍ ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക് സംഗീതവും പരീക്ഷിച്ചു. ഭരതത്തില്‍ ശുദ്ധ കര്‍ണാടക സംഗീതമായിരുന്നു പശ്ചാത്തലം. അടുത്തത് ഏത് പിടിക്കുമെന്നാണ് ആലോചിക്കുന്നത്' എന്ന് ലോഹിതദാസ് പറഞ്ഞു.

ആ ഉത്തരത്തില്‍ നിന്ന്
ലോഹി പറഞ്ഞ് തീര്‍ന്നതും മമ്മൂട്ടി അലക്ഷ്യമായി പറഞ്ഞു, 'അടുത്തത് കഥകളി പിടിക്ക്' എന്ന്. മമ്മൂട്ടിയുടെ 'കഥകളി പിടിക്ക്' എന്ന അലസവാചകം പക്ഷേ ലോഹിതദാസില്‍ പെട്ടെന്നുണര്‍ത്തിയത് കലാമണ്ഡലത്തിന്റെ സ്മരണകളാണ്. അത് ആ പശ്ചാത്തലത്തിലുള്ള കമലദളത്തിന്റെ കഥയിലേക്കുള്ള ആദ്യ സ്പാര്‍ക്കുമായി

കമലദളം
1992 ലാണ് ലോഹിതദാസ് - സിബി മലയില്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ കമലദളം എന്ന ചിത്രം തിയേറ്ററിലെത്തിയത്. കലാമണ്ഡലം നന്ദഗോപന്റെ കഥ പറഞ്ഞ ചിത്രത്തില്‍ മോനിഷയും പാര്‍വ്വതിയുമാണ് നായികാ നിരയിലെത്തിയത്. വിനീച് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വന്‍ വിജയവുമായി.


Click it and Unblock the Notifications











