സിദ്ദിഖിന്റെ വീട്ടില്‍ ഇഫ്താര്‍ വിരുന്നിനെത്തിയപ്പോള്‍ മമ്മൂട്ടിയുടെ സെല്‍ഫി
എത്രപെട്ടന്നാണ് ഒരു വര്‍ഷം കടന്നു പോയത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍ മോഹന്‍ലാലും മമ്മൂട്ടിയും നടത്തിയ ഇഫ്താര്‍ വിരുന്ന് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.
ഇപ്രാവശ്യത്തെ ഇഫ്താര്‍ വിരുന്ന് നടന്‍ സിദ്ദിഖിന്റെ ഉമ്മയുടെ റസ്റ്റോറന്റില്‍ വച്ചായിരുന്നു. ഇഫ്താര്‍ വിരുന്നിനെത്തിയപ്പോള്‍ മമ്മൂട്ടിയെടുത്ത ഒരു സെല്‍ഫി അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മമ്മൂട്ടി മാത്രമല്ല, ജയറാം, പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, അനന്യ തുടങ്ങിയവരും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. കക്കനാടുള്ള സിദ്ദിഖിന്റെ ഉമ്മയുടെ മിയ റസ്‌റ്റോറന്റില്‍ വച്ചായിരുന്നു ഇഫ്താര്‍ പാര്‍ട്ടി.
ഇഫ്താര്‍ വിത്ത് മെഗാസ്റ്റാര്‍ എന്ന് പറഞ്ഞാണ് പൃഥ്വി ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയ്ക്കും പൃഥ്വിയ്ക്കും പുറമെ ജയസൂര്യയും, അനന്യയുമൊക്കെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്


Click it and Unblock the Notifications











