മരണമാസ് ആയി മമ്മൂട്ടി! ഷൈലോക്കിലെ ബാര്‍ സോംഗ് പുറത്ത്- ഗോപി സുന്ദറിന്റെ മറ്റൊരു വിസ്മയം
ക്രിസ്തുമസ് റിലീസിനെത്തുമെന്ന് കരുതി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. മാമാങ്കത്തിന് വേണ്ടി വഴി മാറി കൊടുത്ത ചിത്രം വൈകാതെ തിയറ്ററുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസ് വലിയ പ്രതീക്ഷകളും നല്‍കി.
ഇപ്പോള്‍ സിനിമയില്‍ നിന്ന് പുറത്ത് വരുന്ന ഓരോ സ്റ്റില്ലും വലിയ ആകാംഷ നല്‍കുന്നതാണ്. ടീസറും ട്രെയിലറുമെല്ലാം ഇതിനകം ഹിറ്റായി. ഇപ്പോഴിതാ ഷൈലോക്കിലെ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഓഡിയോ ലോഞ്ച് വമ്പന്‍ പരിപാടിയായി ഒരുക്കിയിരുന്നു. മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട പാട്ടിന് ചില പ്രത്യേകതകളുണ്ട്.

കിടിലനൊരു ബാര്‍ സോംഗ് ആണ് വന്നിരിക്കുന്നത്. മൂന്ന് നടിമാരാണ് പാട്ടിലുള്ളത്. മോഹമുന്തിരിയ്ക്ക് ശേഷം പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നൊരു പാട്ടാണിത്. ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മറ്റൊരു പ്രത്യേകത സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പാട്ട് റിയാലിറ്റി ഷോ യിലെ മത്സരാര്‍ഥികളായ ശ്വേത അശോക്, നന്ദ ജി ദേവന്‍, നാരായണി ഗോപന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.
മമ്മൂട്ടി പാട്ടിനൊപ്പം ആക്ഷന്‍ കാണിക്കുന്നതും മാസ് ലുക്കില്‍ ഇരിക്കുന്നതുമാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മാത്രമല്ല രജനികാന്തിനെ അനുകരിക്കുന്നൊരു രംഗവും ഉണ്ട്. ഹരീഷ് കണാരന്‍ അടക്കമുള്ള താരങ്ങളും പാട്ട് രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വീഡിയോ ഗാനം കാണൂ


Click it and Unblock the Notifications