Just In
- 3 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 3 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 4 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 5 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയുടെ മാസ് അവതാരം! സംഘട്ടനം ഇനിയും അവസാനിക്കുന്നില്ല ഷൈലോക്ക് ഫസ്റ്റ് ലുക്ക് പുറത്ത്
സൂപ്പര്‍ ഹിറ്റ് സിനിമകള്‍ കൊണ്ട് മമ്മൂട്ടി നിറഞ്ഞ് നില്ക്കുന്ന ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഷൈലോക്ക്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിലായിരുന്നു തുടങ്ങിയത്. അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്ന ഷൈലോക്കില്‍ നിന്നും സര്‍പ്രൈസുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.
നിലവില്‍ ക്രിസ്തുമസിന് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം എത്തിയ പോസ്റ്ററിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് അവതാരമെന്ന് ഒറ്റവാക്കില്‍ പറയാന്‍ പറ്റുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കൂളിങ് ഗ്ലാസും കാതില്‍ കമ്മലും ധരിച്ച് സിനിമയിലെ ഏതോ ആക്ഷന്‍ രംഗത്തില്‍ നിന്നുള്ള ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. ഷൈലോക്കില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് മമ്മൂട്ടിയ്ക്കെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അത് വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. കലിപ്പ് ലുക്കിലുള്ള മമ്മൂട്ടി ചിത്രം കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍.

മമ്മൂട്ടിയും സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും പുറത്ത് വിട്ട പോസ്റ്റര്‍ അതിവേഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വില്ലന്‍ എന്ന് വിളിക്കാന്‍ പറ്റില്ലെങ്കിലും വളരെയധികം പിശുക്കനായ ഒരു പലിശക്കാരനായിട്ടാണ് മമ്മൂട്ടി ഷൈലോക്കില്‍ അഭിനയിക്കുന്നത്. ഷൂട്ടിങിനിടെ ഷൈലോക്കിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒത്തിരി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതെല്ലാം സിനിമയെ കുറിച്ചുള്ള പ്രതീക്ഷയും ആകാംഷകയും വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതോടെ ഷൈലോക്കിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.
അന്ന് ഞങ്ങളിൽ നിന്ന് കിട്ടിയത് പരിഹാസം, എന്നാൽ ഇന്നവൻ, അജു വർഗീസിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

തമിഴ്നടന്‍ രാജ് കിരണാണ് മമ്മൂട്ടിയ്ക്കൊപ്പം ഷൈലോക്കില്‍ നായകനായിട്ടെത്തുന്നത്. വളരെ നിര്‍ണായകമായ കഥാപാത്രത്തെ ആയിരിക്കും രാജ് കിരണ്‍ അവതരിപ്പിക്കുന്നതെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഗുഡ്വില് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്. രണദിവ് ഛായഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. നടന് കലാഭവന്‍ ഷാജോണ്‍ ആണ് ഷൈലോക്കില്‍ വില്ലനായിട്ടെത്തുന്നത്.
മരിച്ചയാള്‍ താനല്ല! ഫേസ്ബുക്ക് ലൈവില്‍ വിശദീകരണവുമായി സംവിധായകന് ജോസ് തോമസ്