മെഗാസ്റ്റാറിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം! കുതിപ്പ് തുടര്‍ന്ന് ഷൈലോക്ക്! കളക്ഷന്‍ വിവരം പുറത്ത്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. അജയ് വാസുദേവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ആരാധകരും കുടുംബ പ്രേക്ഷകരും ഒരേപോലെ ചിത്രം ഏറ്റെടുത്തിരുന്നു. ഒരിവേളയ്ക്ക് ശേഷം മമ്മൂക്ക പൂണ്ടുവിളയാടിയ ചിത്രമാണ് ഷൈലോക്കെന്നാണ് അധികപേരും അഭിപ്രായപ്പെട്ടത്.
ബോസ് എന്ന പലിശക്കാരന്റെ റോളിലാണ് മെഗാസ്റ്റാര്‍ ചിത്രത്തില്‍ എത്തുന്നത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്‌സും ഒരേപോലെ മികവുറ്റതാക്കികൊണ്ടാണ് മമ്മൂക്ക തിളങ്ങിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ഷെെലോക്ക് കുതിക്കുന്നത്.

റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസുകളിലാണ് ഷൈലോക്ക് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 23ന് വമ്പന്‍ റിലീസായിട്ടാണ് മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് ഷൈലോക്ക്. ഒരു പക്ക മാസ് എന്റര്‍ടെയിനറായിട്ടാണ് സംവിധായകന്‍ ഷൈലോക്ക് അണിയിച്ചൊരുക്കിയിരിക്കുന്നത്.

രണ്ട് ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ സൂപ്പര്‍ താരം എത്തുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ്കിരണും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ മമ്മൂട്ടി പറഞ്ഞ ചില സിനിമ ഡയലോഗുകളും തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി തരംഗമായ ഡയലോഗുകളായിരുന്നു ഇടയ്ക്കിടെ ചിത്രത്തില്‍ സൂപ്പര്‍ താരം പറഞ്ഞത്.

ഗംഭീരമായ ഒരു ആദ്യ പകുതിയും മോശമല്ലാത്ത രണ്ടാം പകുതിയുമാണ് ചിത്രത്തിനുളളത്. ആദ്യം മുതല്‍ അവസാനം വരെ മമ്മൂട്ടി തന്നെയാണ് ചിത്രത്തെ കൊണ്ടുപോവുന്നത്. മമ്മൂക്കയുടെ പ്രകടനം തന്നെയാണ് ഷൈലോക്കിലെ പ്രധാന ഹൈലൈറ്റ്. കേരളത്തില്‍ നിന്നു മാത്രമായി ആദ്യ നാല് ദിവസം കൊണ്ട് ചിത്രം 14 കോടിക്കടുത്ത് നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Recommended Video

യുഎഇ-ജിസിയില്‍ നിന്നും 10 കോടിക്കടുത്ത് നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മറ്റ് വിദേശ രാജ്യങ്ങളിലും മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നതെന്ന് അറിയുന്നു. ഷൈലോക്കിന്റെ ആഗോള കളക്ഷന്‍ നാല് ദിവസം കൊണ്ട് 25-30 കോടിക്കടുത്താണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് മെഗാസ്റ്റാറിന്റെ ഷൈലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











