മാമാങ്കത്തിന് പിന്നാലെ പൊളിച്ചടുക്കാന്‍ മെഗാസ്റ്റാറിന്റെ ഷൈലോക്ക്! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൂപ്പര്‍താരം ഇക്കൊല്ലവും മുന്നേറികൊണ്ടിരിക്കുന്നത്. അഭിനയ പ്രാധാന്യമുളള സിനിമകള്‍ക്കൊപ്പം തന്നെ മാസ് എന്റര്‍ടെയ്‌നറുകളും സൂപ്പര്‍താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്. മമ്മൂക്കയുടെതായി വരുന്ന പുതിയ ചിത്രങ്ങളിലൊന്നാണ് ഷൈലോക്ക്.

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മെഗാസ്റ്റാറിനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ഷൂട്ടിംഗ് നേരത്തെ പുര്‍ത്തിയാക്കിയ സിനിമ ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഷൈലോക്കിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ഷൈലോക്കില്‍

ഷൈലോക്കില്‍ നെഗറ്റീവ് ഷേഡുളള ഒരു കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ്കിരണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്‌. ഷൈലോക്കില്‍ പലിശക്കാരന്റെ റോളിലാണ് സൂപ്പര്‍ താരം എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മെഗാസ്റ്റാറിന്റെ ആരാധകര്‍

മെഗാസ്റ്റാറിന്റെ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. അതേസമയം സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നവംബര്‍ 9 രാത്രി ഏഴ് മണിക്ക് ഷൈലോക്കിന്റെ ഫസ്റ്റ്‌ ലുക്ക് പുറത്തുവിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ഗുഡ്‌വില്‍

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്‌റസിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് മെഗാസ്റ്റാര്‍ ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം ചിത്രീകരണം പൂര്‍ത്തിയായ സിനിമ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണുളളത്. ഒരിടവേളയ്ക്ക് ശേഷം മീന മമ്മൂട്ടിയുടെ നായികയായി വീണ്ടും എത്തുന്ന ചിത്രമാണ് ഷൈലോക്ക്. ഇവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍,ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Recommended Video

Shylock and Big Brother To Fight It Out For Christmas | FIlmiBeat Malayalam
വില്ലന്‍ വേഷത്തിലാണ്

വില്ലന്‍ വേഷത്തിലാണ് ഷൈലോക്കില്‍ കലാഭവന്‍ ഷാജോണ്‍ എത്തുന്നത്. രണദിവ് ഛായഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം. മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. ഷൈലോക്കും ഊ കൂട്ടുകെട്ടിലെ അടുത്ത വിജയ ചിത്രമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X