സംവിധായകനെ ചവിട്ടി വീഴ്ത്തി മമ്മൂട്ടി! ഷൈലോക്കിന്റെ മേക്കിങ് വീഡിയോ പുറത്ത്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രമാണ് ഷൈലോക്ക്. മാസ്റ്റര്‍പീസ്, രാജാധിരാജ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണിത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ഷൈലോക്ക് നേട്ടമുണ്ടാക്കിയിരുന്നു.

ബോസ് എന്ന കഥാപാത്രമായി മമ്മൂക്ക പൂണ്ടുവിളയാടുകയായിരുന്നുവെന്ന് ചിത്രം കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നു. സിനിമ വിജയകരമായി മുന്നേറവേ മമ്മൂട്ടി ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വില്ലനായി അഭിനയിച്ച സംവിധായകന്‍ അജയ് വാസുദേവിനെ മമ്മൂട്ടി ചവിട്ടി വീഴ്ത്തുന്ന രംഗവും മേക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് മമ്മൂട്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജ്കിരണും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സിദ്ധിഖ്, മീന,ബൈജു, ഹരീഷ് കണാരന്‍,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. വമ്പന്‍ റിലീസായി എത്തിയ സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി 50കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു.


Click it and Unblock the Notifications











