അതിരടി മാസുമായി മെഗാസ്റ്റാര്‍! തരംഗമായി ഷൈലോക്കിന്റെ പുതിയ പോസ്റ്റര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച സിനിമ മാമാങ്കം റിലീസ് കാരണം മാറ്റിവെക്കുകയായിരുന്നു. ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ രണ്ട് ടീസറുകള്‍ക്കും മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

മമ്മൂക്കയുടെ ആക്ഷന്‍ രംഗം കാണിച്ചുകൊണ്ടുളള പുതിയൊരു പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സംഘടന രംഗങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കികൊണ്ടാണ് ഷൈലോക്ക് ഒരുക്കിയിരിക്കുന്നത്. പലിശക്കാരനായി നെഗറ്റീവ് സ്വഭാവമുളള ഒരു റോളിലാണ് മമ്മൂട്ടി എത്തുന്നത്. മെഗാസ്റ്റാറിനൊപ്പം തമിഴ് താരം രാജ് കിരണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മീന നായികയാവുന്ന സിനിമയില്‍ ബിബിന്‍ ജോര്‍ജ്ജ്, ഹരീഷ് കണാരന്‍, ബൈജു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്. മലയാളത്തിനൊപ്പം തമിഴില്‍ കുബേരന്‍ എന്ന പേരിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കലാഭവന്‍ ഷാജോണാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഗോപി സുന്ദറാണ് ഷൈലോക്കിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications