മെഗാസ്റ്റാറിനൊപ്പം രാജ്കിരണും മീനയും! ഷൈലോക്കിന്റെ ആഘോഷ പോസ്റ്റര്‍ പുറത്ത്
മാമാങ്കത്തിന്റെ വിജയത്തിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി വരുന്ന ചിത്രമാണ് ഷൈലോക്ക്. മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങിയ ചിത്രം അജയ് വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്. പലിശക്കാരനായി മമ്മൂട്ടി എത്തുന്ന സിനിമ ജനുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ ആദ്യ രണ്ട് ടീസറുകള്‍ക്കും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മെഗാസ്റ്റാറിനൊപ്പം രാജ്കിരണ്‍, മീന തുടങ്ങിയവരെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ് താരമായ രാജ്കിരണ്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഷൈലോക്ക്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയുടെ നായികയായി മീന വീണ്ടുമെത്തുന്നത്. ഇവര്‍ക്കൊപ്പം ബിബിന്‍ ജോര്‍ജ്ജ്, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ഷൈലോക്കില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. തമിഴില്‍ കുബേരന്‍ എന്ന പേരിലാണ് സിനിമ എത്തുക. ഗോപി സുന്ദറാണ് സംഗീതം ചെയ്തിരിക്കുന്നത്. ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിര്‍മ്മാണം. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച സിനിമ മാമാങ്കം റിലീസ് കാരണം മാറ്റിവെക്കുകയായിരുന്നു. വമ്പന്‍ റിലീസായിട്ടാകും മമ്മൂട്ടിയുടെ ഷൈലോക്ക് തിയ്യേറ്ററുകളിലേക്ക് എത്തുക


Click it and Unblock the Notifications