'അമ്പടി ജിന്‍ഞ്ചിനാക്കടി'! പൂണ്ടുവിളയാടി മെഗാസ്റ്റാര്‍,ഷെെലോക്ക് സക്‌സസ് ടീസര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ബോക്‌സോഫീസില്‍ തരംഗമായ ചിത്രം 50 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കിയത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ചിത്രം നിര്‍മ്മിച്ചു.

സിനിമ വിജയകരമായി മുന്നേറവേ ചിത്രത്തിന്റെ രണ്ടാമത്തെ സക്‌സസ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ബോസ് എന്ന കഥാപാത്രമായി മമ്മൂക്ക പൂണ്ടുവിളയാടുകയാണ് ചിത്രത്തില്‍. സിനിമയില്‍ പലിശക്കാരനായ ബോസ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു.
രാജ്കിരണും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സിദ്ധിഖ്, മീന, ബൈജു, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും നേരത്തെ തരംഗമായി മാറിയിരുന്നു. മമ്മൂട്ടിയുടെ ഇക്കൊല്ലത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ കൂടിയാണ് ഷൈലോക്ക്.


Click it and Unblock the Notifications











