മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് ആരംഭിച്ചു,ആക്ഷന്‍ പാക്കഡ് മാസ് എന്റര്‍ടെയ്‌നറുമായി സൂപ്പര്‍താരം

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ അജയ് വാസുദേവുമായി മമ്മൂക്ക ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ പൂജ നേരത്തെ നടന്നിരുന്നു.

മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്

ഇപ്പോഴിതാ മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഈ വര്‍ഷം കൈനിറയെ സിനിമകളുമായിട്ടാണ് മമ്മൂക്ക മുന്നേറികൊണ്ടിരിക്കുന്നത്. അതിനിടെയാണ് നടന്റെ മറ്റൊരു ചിത്രം കൂടി ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഷൈലോക്ക് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ജോബി ജോര്‍ജ്ജാണ് സിനിമ നിര്‍മ്മിക്കുന്നത്

രാജമാണിക്യം പോലൊരു കഥാപാത്രമായിരിക്കും ചിത്രത്തില്‍ മമ്മൂക്കയ്‌ക്കെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു. പലിശക്കാരനായിട്ടാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നതെന്ന് അറിയുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് സിനിമ നിര്‍മ്മിക്കുന്നത്.

തമിഴിലെ പ്രമുഖ താരം രാജ് കിരണും

ആക്ഷന്‍ പാക്കഡ് മാസ് എന്റര്‍ടെയ്‌നറായ ചിത്രത്തിന് വേണ്ടി നവാഗതരമായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമ മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴിലെ പ്രമുഖ താരം രാജ് കിരണും നടി മീനയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഗോപി സുന്ദര്‍ സംഗീതം

ഗോപി സുന്ദര്‍ സംഗീതം ചെയ്യുന്ന ചിത്രത്തിന് രണ്‍ദീവ് ഛായാഗ്രഹണവും റിയാസ് കെ ബദര്‍ എഡിറ്റിങ്ങും ചെയ്യുന്നു. ക്രിസ്മസ് റീലിസായി ഷൈലോക്ക് തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് അറിയുന്നു.

ചരിത്ര പശ്ചാത്തലത്തില്‍

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയായിരുന്നു മമ്മൂക്കയുടെതായി ഒടുവില്‍ റിലീസ് ചെയ്തിരുന്ന സിനിമ. പതിനെട്ടാം പടിക്ക് ശേഷം ഗാനഗന്ധര്‍വന്‍, മാമാങ്കം തുടങ്ങിയ സിനിമകളാണ് മെഗാസ്റ്റാറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ മാമാങ്കം സൂപ്പര്‍താരത്തിന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.

 അഞ്ച് ചിത്രങ്ങളാണ്

ഈ വര്‍ഷം അഞ്ച് ചിത്രങ്ങളാണ് മമ്മൂക്കയുടെതായി ഇതുവരെ പുറത്തിറങ്ങിയിരുന്നത്. തമിഴില്‍ പേരന്‍പ് എന്ന ചിത്രത്തിലൂടെ തുടക്കമിട്ട മമ്മൂക്ക തെലുങ്കിലും ഒരു സിനിമ ചെയ്തിരുന്നു. ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖരറെഡ്ഡിയുടെ ബയോപിക്ക് ചിത്രം യാത്രയായിരുന്നു ആ സിനിമ. തുടര്‍ന്ന് മലയാളത്തില്‍ മധുരാജ,ഉണ്ട,പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളും സൂപ്പര്‍താരത്തിന്റെതായി പുറത്തിറങ്ങി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X