മെഗാസ്റ്റാറിന്റെ ഷൈലോക്ക് രാജമാണിക്യം പോലെയായിരിക്കുമെന്ന് അണിയറക്കാര്‍! ബിഗ് ബഡ്ജറ്റില്‍ സിനിമ
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഈ വര്‍ഷം പകുതി കഴിഞ്ഞപ്പോള്‍ തുടര്‍ച്ചയായ വിജയ സിനിമകളുമായിട്ടാണ് മമ്മൂക്ക മുന്നേറികൊണ്ടിരിക്കുന്നത്. പേരന്‍പില്‍ തുടങ്ങിയ വിജയഗാഥ ഇപ്പോള്‍ പതിനെട്ടാം പടിയിലാണ് എത്തിനില്‍ക്കുന്നത്. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറകളുമായ സിനിമകളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയുടെതായി അടുത്തിടെ ആരംഭിച്ച ചിത്രങ്ങളിലൊന്നായിരുന്നു ഷൈലോക്ക്. പ്രഖ്യപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് ഷൈലോക്ക് അണിയറയില്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം സിനിമയെ സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്.

ഷൈലോക്ക് എന്ന ചിത്രം
രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. വീണ്ടും വിജയമാവര്‍ത്തിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്നത്. ചിത്രത്തെ ക്കുറിച്ചുളള വിവരങ്ങള്‍ ഏറെ നാള്‍ മുന്‍പ് പുറത്തിറങ്ങിയിരുന്നെങ്കിലും സിനിമയുടെ ടൈറ്റില്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്.

ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറായിട്ടാണ്
ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷൈലോക്കിന്റെ പൂജാ ചടങ്ങുകള്‍ അടുത്തിടെ കൊച്ചിയില്‍ വെച്ചായിരുന്നു നടന്നിരുന്നത്. നവാഗതരായ ബിബിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ് മമ്മൂക്ക ചിത്രത്തിന്‌റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറായിട്ടാണ് മമ്മൂക്ക ചിത്രം അണിയറയില്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിനിമ രാജമാണിക്യം പോലെ
കസബ,അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം കൂടിയാണ് ഷൈലോക്ക്. ഷൈലോക്കിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ച ഒരു കാര്യം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സിനിമ രാജമാണിക്യം പോലെ ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. അടുത്തിടെ ഫേസ്ബുക്കില്‍ നടന്ന കാഷ്വല്‍ ചാറ്റിനിടെ അണിയറപ്രവര്‍ത്തകരില്‍ ഒരാളാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പലിശക്കാരന്റെ കഥയാണ്
മമ്മൂട്ടിയുടെ കരിയറിലെ എറ്റവും മികച്ച മാസ് എന്റര്‍ടെയ്‌നറുകളില്‍ ഒന്നായിട്ടാണ് രാജമാണിക്യം അറിയപ്പെടുന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെഗാസ്റ്റാറിന്റെതായി തരംഗമായി മാറിയ സിനിമ കൂടിയായിരുന്നു ഇത്. ഷൈലോക്കും രാജമാണിക്യം പോലെ ഉയരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സിനിമ പിശുക്കനായ പലിശക്കാരന്റെ കഥയാണ് പറയുന്നത്.

മമ്മൂക്കയ്‌ക്കൊപ്പം തമിഴ് താരം രാജ്കിരണും
മമ്മൂക്കയ്‌ക്കൊപ്പം തമിഴ് താരം രാജ്കിരണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം നടി മീന മമ്മൂക്കയുടെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. ഗോപി സുന്ദറാണ് ഇത്തവണയും മമ്മൂട്ടി ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഷൈലോക്കിന് വേണ്ടി ഒരു മാസ് ഗാനം ഒരുക്കിയതായി സംഗീത സംവിധായകന്‍ മുന്‍പ് അറിയിച്ചിരുന്നു.


Click it and Unblock the Notifications











