ഷൈലോക്കിലെ ഐറ്റം സോംഗ് ആഘോഷമാക്കി ആരാധകര്‍! ട്രെന്‍ഡിംഗില്‍ ഒന്നാമതായി പാട്ട്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. പക്ക മാസ് എന്റര്‍ടെയ്‌നറായ സിനിമ ലോകമെമ്പാടുമായി ജനുവരി 23നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ ആദ്യ രണ്ട് ടീസറുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മലയാളം പതിപ്പിനൊപ്പം തന്നെ തമിഴില്‍ കുബേരന്‍ എന്ന പേരിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ഷൈലോക്കിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിനിടെ ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒരു ഐറ്റം സോംഗാണ് മമ്മൂട്ടി ചിത്രത്തിന്റെതായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകര്‍ ഒന്നടങ്കം അത് ആഘോഷമാക്കി മാറ്റിയിരുന്നു.

ഗോപി സുന്ദറാണ് ഷൈലോക്കിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഷൈലോക്കിലെ ബാര്‍ സോങ് എന്ന പേരില്‍ പുറത്തിറങ്ങിയ പാട്ട് ആറ് ലക്ഷത്തിലധികം പേരാണ് ഇപ്പോള്‍ യൂടുബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. യൂടുബ് ട്രെന്‍ഡിംഗില്‍ ഒന്നാമത് എത്തിക്കൊണ്ടാണ് ഈ പാട്ട് മുന്നേറികൊണ്ടിരിക്കുന്നത്. രജനീകാന്ത് ചിത്രം പടയപ്പയില്‍ രമ്യാ കൃഷ്ണ പറയുന്ന ഡയലോഗും ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഷൈലോക്കിലെ ആദ്യ ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷൈലോക്കില്‍ മമ്മൂക്ക പൂണ്ടുവിളയാടുമെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. രാജമാണിക്യം പോലെ പക്ക എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നും കമന്റുകള്‍ വരുന്നു. ഈ ഗാനരംഗത്തിന് ശേഷം മമ്മൂക്കയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുണ്ടാകുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

മമ്മൂട്ടിക്കൊപ്പം ബൈജു സന്തോഷ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ഷൈലോക്കിലെ ആദ്യ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മധുരരാജയുടെ വന്‍ വിജയത്തിന് പിന്നാലെയാണ് മെഗാസ്റ്റാറിന്റെ മറ്റൊരു മാസ് എന്റര്‍ടയെ്‌നര്‍ കൂടി വരുന്നത്.

അജയ് വാസുദേവാണ് ഷൈലോക്ക് സംവിധാനം ചെയ്തിരിക്കുന്നത്. രാജാധിരാജ,മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ഷൈലോക്കില്‍ മമ്മൂക്കയും സംവിധായകനും ഇവര്‍ ഒന്നിച്ചിരിക്കുന്നത്. മീന ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയാവുന്ന ചിത്രത്തില്‍ തമിഴ് താരം രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications