മാമാങ്കത്തിന് പിന്നാലെ തരംഗമാകാന്‍ ഷൈലോക്കും! മമ്മൂട്ടി ചിത്രത്തിന്റെ ടീസര്‍ റിലീസ് ഡേറ്റ് പുറത്ത്

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ സിനിമകളുമായിട്ടാണ് സൂപ്പര്‍താരം ഇക്കൊല്ലവും മുന്നേറുന്നത്. ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം വിജയമായതിന് പിന്നാലെ അടുത്ത വര്‍ഷമാണ് ഇനി മമ്മൂക്കയുടെ സിനിമകള്‍ വരുന്നത്. ഇതില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്കാണ് പ്രധാന റിലീസുകളില്‍ ഒന്ന്.

നേരത്തെ ക്രിസ്മസിന് എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം മാമാങ്കം റിലീസ് കാരണം മാറ്റിവെക്കുകയായിരുന്നു. മമ്മൂട്ടിയുടെ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായിട്ടാണ് ഷെെലോക്ക് അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

മമ്മൂട്ടി പലിശക്കാരനായി

മമ്മൂട്ടി പലിശക്കാരനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. തമിഴ് താരം രാജ്കിരണും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മീനയാണ് നായികയായി എത്തുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമാണ് മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ചത്. ആദ്യ രണ്ട് ചിത്രങ്ങള്‍ പോലെ ഇത്തവണ മാസ് ഘടകങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ബിഗ് ബജറ്റിലൊരുക്കുന്ന

ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിര്‍മ്മിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ വില്ലനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. രണദിവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. പിശുക്കനായ ഒരു പലിശക്കാരനായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആരാധകര്‍ ഒന്നടങ്കം

ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മാമാങ്കം തരംഗമായതിന് പിന്നാലെ ഡിസംബര്‍ 19നാണ് മമ്മൂട്ടിയുടെ ഷൈലോക്ക് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. അന്ന് രാത്രി ഏഴ് മണിക്കാണ് ടീസര്‍ പുറത്തിറങ്ങുക. 1.27 മിനിറ്റ് ദൈര്‍ഘ്യമാണ് ടീസറിനുണ്ടാവുകയെന്നും അറിയുന്നു.

ജനൂവരി 23നാണ്

ബിബിന്‍ മോഹന്‍, അനീഷ് അഹമ്മദ് എന്നിവരുട തിരക്കഥയിലാണ് സംവിധായകന്‍ ഷൈലോക്ക് അണിയിച്ചൊരുക്കിയിരിക്കുന്നത്.മലയാളത്തിന് പുറമെ കുബേരന്‍ എന്ന പേരില്‍ സിനിമ തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. ബിബിന്‍ ജോര്‍ജ്ജ്, ബൈജു, സിദ്ധിഖ്, അര്‍ത്ഥന ബിനു, അര്‍ജുന്‍ നന്ദകുമാര്‍,ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജനൂവരി 23നാണ് ഷൈലോക്ക് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Read more about: mammootty shylock
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X