കുടുംബ ചിത്രവുമായി മെഗാസ്റ്റാര്‍! ഷൈലോക്ക് പൊളിക്കുമെന്ന് ആരാധകര്‍! പുതിയ പോസ്റ്റര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് വലിയ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മാമാങ്കത്തിന്‌റെ വിജയത്തിന് പിന്നാലെയാണ് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം എത്തുന്നത്. രാജാധിരാജ,മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂക്കയും സംവിധായകന്‍ അജയ് വാസുദേവും ഒന്നിച്ച ചിത്രം കൂടിയാണിത്. മെഗാസ്റ്റാറിന്റെ ഇക്കൊല്ലത്തെ ആദ്യ റിലീസ് കൂടിയാണ് ഷൈലോക്ക്. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച ചിത്രം ജനുവരി 23ലേക്ക് മാറ്റുകയായിരുന്നു.

ഷൈലോക്കിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയിലെ കുടുംബ ചിത്രമാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം തമിഴ് താരം രാജ് കിരണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മീനയാണ് നായിക. കലാഭവന്‍ ഷാജോണ്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ്ജും ഹരീഷ് കണാരനും എത്തുന്നുണ്ട്.
ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഷൈലോക്കിന്റെ നിര്‍മ്മാണം. പലിശക്കാരനായിട്ടാണ് ഷൈലോക്കില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. ഗോപി സുന്ദര്‍ സംഗീതമൊരുക്കിയിരിക്കുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ രണ്ട് ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.


Click it and Unblock the Notifications