twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമാങ്കത്തിന് വേണ്ടി മാറി കൊടുക്കുകയാണ്! ഷൈലോക്കിന്റെ വരവ് ലേശം കൂടി വൈകുമെന്ന് ജോബി ജോര്‍ജ്

    |

    Recommended Video

    Mammootty's Shylock To Release On January 23 | FilmiBeat Malayalam

    മെഗാസ്റ്റാര്‍ മമ്മൂട്ടി ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ബിഗ് ബജറ്റ് ചിത്രം മാമാങ്കം ആണ് ഏറ്റവും പ്രധാന്യത്തോടെ തിയറ്ററുകളിലേക്ക് എത്തുന്നത്. നവംബര്‍ 21 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഡിസംബര്‍ പന്ത്രണ്ടിലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്. ഇതോടെ ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ക്രിസ്തുമസ് റിലീസ് ചിത്രം മാമാങ്കമായിരിക്കുമെന്ന കാര്യത്തില്‍ ഉറപ്പ് വന്നു.

    അതേ സമയം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് ആയിരുന്നു ക്രിസ്തുമസ് റിലീസ് ആയി തീരുമാനിച്ചിരുന്ന മമ്മൂട്ടി ചിത്രം. ഗുഡ്‌വില്‍ എന്റര്‍െടയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ഷൈലക്കിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. മാമാങ്കം ഇതേ ദിവസത്തില്‍ വരുന്നതിനാല്‍ അതിന് വേണ്ടി മാറി കൊടുക്കുകയാണെന്ന് പറയുകയാണ് ഷൈലോക്കിന്റെ നിര്‍മാതാവ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അധികം വൈകാതെ തന്നെ ഷൈലക്ക് എത്തുമെന്ന കാര്യം ജോബി ജോര്‍ജ് പറഞ്ഞിരിക്കുന്നത്.

     shylock-mamangam-

    'സ്‌നേഹിതരെ ഷൈലോക്കിന്റെ എല്ലാവര്‍ക്കും തീര്‍ന്ന് ഡിസംബര്‍ 20 റിലീസ് പ്ലാന്‍ ചെയ്തതാണ്, എന്നാല്‍ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് , അവര്‍ക്ക് വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണ്. എന്നാല്‍ ആരൊക്കെയോ പറയുന്നത് പോലെ മാര്‍ച്ചില്‍ അല്ല നമ്മള്‍ ഷൈലോക്ക് റിലീസ് ചെയ്യുന്നത്.

    നടന്‍ ജഗതിയുടെ മകള്‍ വിവാഹിതയാവുന്നു! ശ്രീലക്ഷ്മിയുടെ വിവാഹം ഉടന്‍,വാര്‍ത്ത പുറത്ത് വിട്ട് താരപുത്രിനടന്‍ ജഗതിയുടെ മകള്‍ വിവാഹിതയാവുന്നു! ശ്രീലക്ഷ്മിയുടെ വിവാഹം ഉടന്‍,വാര്‍ത്ത പുറത്ത് വിട്ട് താരപുത്രി

    ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളില്‍ യഥാര്‍ത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്.. സ്‌നേഹത്തോടെ'... SHYLOCk, MEGA STAR, RK, AV,AB,GS,GW

    English summary
    Mammootty's Shylock Release On January 23
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X