മാമാങ്കത്തിനൊപ്പം മെഗാസ്റ്റാറിന്റെ ഷൈലോക്ക് ടീസറും? ആരാധകര്‍ ആവേശത്തില്‍
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം അവസാന ഘട്ട തയ്യാറെടുപ്പുകളിലാണുളളത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയിലറുമെല്ലാം തന്നെ തരംഗമായി മാറിയിരുന്നു. ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് മമ്മൂട്ടി ചിത്രം എത്തുന്നത്.
ഡിസംബര്‍ 12നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. മാമാങ്കം പോലെ തന്നെ മമ്മൂക്കയുടെ ഷൈലോക്കും എല്ലാവരും വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്നൊരു ചിത്രമാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം നേരത്തെ ഡിസംബറിലായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ മാമാങ്കം റിലീസ് മാറ്റിവെച്ചതുമൂലം ഷൈലോക്ക് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. നിര്‍മ്മാതാവ് തന്നെയായിരുന്നു ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. രണ്ട് സിനിമകളും അണിയറയില്‍ ഒരുങ്ങവേ മമ്മൂട്ടി ചിത്രങ്ങളെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മാമാങ്കം റിലീസ് ദിവസം ഷെലോക്കിന്റെ ടീസറും പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.

അന്നേദിവസം തന്നെ മാമാങ്കം കളിക്കുന്ന തിയ്യേറ്ററുകളിലും ഓണ്‍ലൈനിലും ഷൈലോക്ക് ടീസര്‍ റിലീസ് ചെയ്താല്‍ മമ്മൂക്ക ആരാധകര്‍ക്ക് ഒന്നടങ്കം ഡബിള്‍ ട്രീറ്റായിരിക്കും ലഭിക്കുക. എന്നാല്‍ മാമാങ്കം റിലീസ് ദിനം ഷൈലോക്ക് ടീസര്‍ എത്തുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെയുണ്ടായിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഷൈലോക്കിന്റെ ടീസര്‍ എഡിറ്റിങ് കഴിഞ്ഞതായി ഇത് എഡിറ്റ് ചെയ്ത ലിന്റോ കുര്യന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വഴി അറിയിച്ചിരുന്നു.

ഷൈലോക്കിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് പിന്നാലെയാണ് ആരാധകര്‍ ഒന്നടങ്കം ആദ്യ ടീസറിനായും കാത്തിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ട് ഒന്നിച്ചിരിക്കുന്നത്. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. തമിഴ് താരം രാജ്കിരണ്‍,മീന തുടങ്ങിയവരും ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അതേസമയം എം പദ്കുമാറാണ് മമ്മൂട്ടിയുടെ മാമാങ്കം സംവിധാനം ചെയ്തിരിക്കുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി ചിത്രം നിര്‍മ്മിക്കുന്നു. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, സുദേവ് നായര്‍, മാസ്റ്റര്‍ അച്യൂത്, പ്രാചി ടെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ തുടങ്ങിയവരാണ് മാമാങ്കത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


Click it and Unblock the Notifications