മമ്മൂട്ടിയുടെ സഹോദരിയുടെ മകനും സിനിമയിലേക്ക്

By Aswathi

എണ്‍പതുമുതല്‍ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മമ്മൂട്ടി. മലയാളികളുടെ രണ്ട് സൂപ്പര്‍സ്റ്റാറുകളില്‍ ഒരാള്‍. മമ്മൂട്ടി സിനിമയില്‍ അറിയപ്പെട്ടു തുടങ്ങി കുറച്ച് കാലം കഴിയുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ അനുജന്‍ ഇബ്രാഹിം കുട്ടി സിനിമയിലെത്തി. സിനിമയെക്കാള്‍ ടെലിവിഷന്‍ രംഗത്തായിരുന്നു ഇബ്രാഹിം കുട്ടി തിളങ്ങിയത്.

പുതിയ തലമുറയില്‍ മമ്മൂട്ടി കുടുംബത്തില്‍ നിന്ന് ആദ്യമെത്തിയത് അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ മികച്ച അഭിനേതാവ് എന്ന പേരും സ്വന്തമാക്കി. ഇപ്പോള്‍ മലയാളത്തിലെ യുവനായകന്മാരില്‍ ഒരാള്‍.

ദുല്‍ഖറിന് പിന്നാലെ ഇബ്രാഹിം കുട്ടിയുടെ മകന്‍ മഖ്ബൂല്‍ സല്‍മാനാണ് സിനിമയിലെത്തിയത്. അസുര വിത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മഖ്ബൂല്‍ നായക വേഷം ചെയ്തത് അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റ്‌നി എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് പറയാന്‍ മറന്നത്, പ്രിവ്യു, ഹാങ് ഓവര്‍, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ഇപ്പോഴിതാ മമ്മൂട്ടിയുടെ കുടുംബത്തില്‍നിന്ന് ഒരാള്‍കൂടെ സിനിമയിലെത്തുന്നു. മമ്മൂട്ടിയുടെ സഹോദരി സൗദയുടെ മകന്‍ അഷ്‌കര്‍ സൗദാനാണ് മമ്മൂട്ടി കുടുംബത്തിലെ രണ്ടാം തലമുറയില്‍ നിന്ന് വെള്ളിത്തിരയിലെത്തുന്ന മൂന്നാമത്തെയാള്‍. ജാസ്പല്‍ ഷണ്‍മുഖം സംവിധാനം ചെയ്യുന്ന മിത്രം എന്ന ചിത്രത്തിലൂടെയാണ് അഷ്‌കറിന്റെ നടനായുള്ള അരങ്ങേറ്റം. നേരത്തെ ചില മലയാളം-തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനാകുന്നത് മിത്രത്തിലൂടെയാണ്.

Mammootty and family

മലയാളത്തില്‍ നായകനാകുന്ന കാര്യം മൂത്തുപ്പയോട് പറഞ്ഞിട്ടില്ല. മമ്മൂട്ടിയെ കണ്ടിട്ടും കുറെ ദിവസമായി. കുടുംബത്തിലുള്ളവര്‍ സിനമയില്‍ നില്‍ക്കുമ്പോള്‍ തനിക്കും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നായകനായാലും വില്ലനായാലും അഭിനയിക്കാന്‍ സാധ്യതയുള്ള വേഷങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. മമ്മൂട്ടിയുടെ സഹോദരിയുടെ മകന്‍ എന്ന പരിഗണന എനിക്കാവശ്യമില്ല. എന്റെ കഴിവുകള്‍കൊണ്ട് തിരിച്ചറിയാനാണ് ആഗ്രഹം_ അഷ്‌കര്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X