For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തള്ളാനൊന്നും ഞാനില്ലെന്ന് മമ്മൂട്ടി! മെഗാസ്റ്റാറിന്‍റെ ഒളിയമ്പിനെ ഏറ്റെടുത്ത് ആരാധകരും! കാണൂ!

  |
  തള്ളാനൊന്നും ഞാനില്ലെന്ന് മമ്മൂട്ടി! | Filmibeat Malayalam

  മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത തരത്തിലുള്ള പ്രമോഷനുമായാണ് മധുരരാജ സംഘമെത്തിയത്. പ്രീ ലോഞ്ച് നടത്തുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത് മമ്മൂട്ടി തന്നെയായിരുന്നു. എങ്ങനെയായിരിക്കും അതെന്ന ആശങ്ക തങ്ങള്‍ക്കുമുണ്ടായിരുന്നുവെന്നും ഇത്രയും വലിയൊരു സദസ്സിനെ പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരിപാടി അരങ്ങേറിയത്. പീറ്റര്‍ ഹെയ്ന്‍, സിദ്ദിഖ്, രമേഷ് പിഷാരടി, അനുശ്രീ, ഷംന കാസിം, സലീം കുമാര്‍, അന്ന രേഷ്മ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നോബി, സന്തോഷ് കീഴാറ്റര്‍ തുടങ്ങിയ താരങ്ങളും തിരക്കഥാകൃത്തായ ഉദയ് കൃഷ്ണ, ആക്ഷന്‍ കോറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍, തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം പ്രീ ലോഞ്ചില്‍ പങ്കെടുത്തിരുന്നു.

  കാവ്യ മാധവനും മീനാക്ഷിക്കുമൊപ്പം ദിലീപ് ഗുരുവായൂരില്‍! കണ്ണന്‍റെ നടയില്‍ മഹാലക്ഷ്മിക്ക് ചോറൂണ്! കാണൂ

  സംവിധായകനായ വൈശാഖ് ഇതുവരെയും റിലീസ് ആയിട്ടില്ലെന്നും പെണ്‍കുട്ടിയെ വിവാഹം ചെയ്ത് വിടുന്ന ഒരു പിതാവിന്റെ ടെന്‍ഷനിലാണ് അദ്ദേഹം ഒരുപോള കണ്ണടയ്ക്കാതെ, വിശ്രമില്ലാത്ത ജോലികളിലാണ് അദ്ദേഹമെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. രമേഷ് പിഷാരടിയായിരുന്നു പരിപാടിയുടെ അവതാരകന്‍. നിറഞ്ഞ കൈയ്യടിയോടെയാണ് ഫാന്‍സ് പ്രവര്‍ത്തകര്‍ മമ്മൂട്ടിയെ സ്വാഗതം ചെയ്തത്. വെളുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് അദ്ദേഹമെത്തിയത്. മധുരരാജ പ്രീ ലോഞ്ചിനിടയിലെ കൂടുതല്‍ വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടിയുടെ ബ്രില്യന്‍സ് ഇങ്ങനെ! കോടി ക്ലബല്ല രാജയുടെ ലക്ഷ്യം വേറെയാണെന്ന് താരം! കാണൂ!

  നിങ്ങള്‍ തള്ളിക്കോ

  നിങ്ങള്‍ തള്ളിക്കോ

  സിനിമയെക്കുറിച്ച് കൂടുതല്‍ പറയുന്നത് എന്താണ് എന്നായിരുന്നു അദ്ദേഹം ഉദയ് കൃഷ്ണയോട് ചോദിച്ചത്. പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം. പിന്നീടാണ് തള്ള് എന്ന് സദസ്സും പറഞ്ഞുകൊടുത്തത്. ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീടാണ് ഉദയ് കൃഷ്ണയ്ക്കും മമ്മൂട്ടി ഉദ്ദേശിച്ച വാക്കിനെക്കുറിച്ച് മനസ്സിലായത്. അതേ , അത് തന്നെ. അങ്ങനെയൊന്നും താനുദ്ദേശിക്കുന്നില്ലെന്നും സിനിമ ഇഷ്ടമായാല്‍ നിങ്ങള്‍ തള്ളുക എന്നായിരുന്നു അദ്ദേഹത്തിന്റെ ഡയലോഗ്.

   മമ്മൂട്ടിയുടെ കരിയറിലെ ചെലവേറിയ ചിത്രം

  മമ്മൂട്ടിയുടെ കരിയറിലെ ചെലവേറിയ ചിത്രം

  മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായാണ് മധുരരാജ എത്തുന്നത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതാദ്യമായാണ് അദ്ദേഹം നിര്‍മ്മാണ രംഗത്ത് തുടക്കമിടുന്നത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള ജീവിതാനുഭവങ്ങളായിരുന്നു അദ്ദേഹം പങ്കുവെച്ചത്. 27 കോടിയാണ് ഈ സിനിമയ്ക്കായി ചെലവഴിച്ചതെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

  പീറ്റര്‍ ഹെയ്‌നിന്റെ വരവ്

  പീറ്റര്‍ ഹെയ്‌നിന്റെ വരവ്

  മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിക്ക് ആക്ഷനൊരുക്കാനായി പീറ്റര്‍ ഹെയ്ന്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. രാജയുടെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് അദ്ദേഹം നേരത്തെ തന്നെ വാചാലനായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള അനുഭവം വളരെ രസകരമായിരുന്നുവെന്നും തമാശയൊക്കെ പറഞ്ഞ് വളരെ ലൈറ്റായാണ് ഹെവി രംഗങ്ങള്‍ പോലും പൂര്‍ത്തിയാക്കിയതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

  ക്ഷമ ചോദിക്കുന്നു

  ക്ഷമ ചോദിക്കുന്നു

  താങ്കളെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ക്ഷമാപണവുമായാണ് പീറ്റര്‍ ഹെയ്ന്‍ വേദിയിലേക്കെത്തിയത്. മുന്‍പ് ചെയ്തതിനേക്കാളും മുന്നിട്ട് നില്‍ക്കണം മധുരരാജയിലെ ആക്ഷനെന്ന കാര്യത്തില്‍ തനിക്കും വൈശാഖനും നിര്‍ബന്ധമുണ്ടായിരുന്നു. കൂടുതല്‍ പ്രയാസകരമായ സ്റ്റണ്ടുകള്‍ മമ്മൂട്ടി സാറിനായി നല്‍കിയിരുന്നു. കൃത്യമായ പരിശീലനം നടത്തിയതിന് ശേഷമാണ് ചിത്രീകരണം തുടങ്ങിയത്. ബുദ്ധിമുട്ടേറിയ രംഗങ്ങളായിരുന്നിട്ട് കൂടി അദ്ദേഹം എല്ലാത്തിനോടും സഹകരിച്ചിരുന്നു. ഇതെല്ലാം ആരാധകര്‍ക്ക് വേണ്ടിയാണല്ലോയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

  ആരാധകര്‍ ഭാഗ്യവാന്‍മാരാണ്

  ആരാധകര്‍ ഭാഗ്യവാന്‍മാരാണ്

  ഫാന്‍സ് എന്ന് മാത്രമല്ല മലയാള സിനിമ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായാണ് സിനിമ സമര്‍പ്പിക്കുന്നതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. രാജ ഗെറ്റപ്പുമായാണ് ആരാധകര്‍ പരിപാടിക്കെത്തിയത്. മമ്മൂട്ടിയുടെ ഓരോ ഡയലോഗിനും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചതും. ഫാന്‍സിന് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് സ്റ്റണ്ട് ചെയ്യുന്ന ഒരു താരത്തെ കിട്ടിയ നിങ്ങള്‍ ആരാധകര്‍, ഭാഗ്യവാന്‍മാരാണെന്നും പീറ്റര്‍ ഹെയ്ന്‍ പറഞ്ഞിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്.

   രാജയുടെ ഡയലോഗ്

  രാജയുടെ ഡയലോഗ്

  രാജയും പിള്ളേരും സ്‌ട്രോംഗാണ്, ഡബിള്‍ സ്‌ട്രോംഗല്ല ട്രിപ്പിള്‍ സ്‌ട്രോംഗ് എന്ന ഡയലോഗ് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. പോക്കിരിരാജയിലെപ്പോലെ തന്നെ നിരവധി ട്വിസ്റ്റുകളും ഡയലോഗുകളും ഈ ചിത്രത്തിലുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് ഏപ്രില്‍ 12ന് മധുരരാജ അവതരിക്കുകയാണ്.

  English summary
  Mammootty's speech in Mauraraja pre launch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X