കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് മമ്മൂക്കയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സ് പോവുന്നത് എങ്ങോട്ടാണ്?

Recommended Video

സ്ട്രീറ്റ്‌ലൈറ്റ്‌സ് കേരളത്തിൽ എത്തുന്നതിനു മുൻപ് തന്നെ മറ്റൊരിടത്ത് റിലീസ് | filmibeat Malayalam

മാസ്റ്റര്‍പീസിന്റെ വിജയത്തിന് ശേഷം പുതിയ വര്‍ഷത്തില്‍ വലിയ പ്രതീക്ഷകളുമായി തിയറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്. നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 26 നാണ് റിലീസ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമ കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് വിദേശത്ത് എത്തുമെന്നാണ് പറയുന്നത്.

സാധാരണയായി കേരളത്തില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ഗള്‍ഫിലേക്ക് സിനിമ റിലീസ് ചെയ്യാറുള്ളത്. എന്നാല്‍ സ്ട്രീറ്റ്‌ലൈറ്റ്‌സ് കേരളത്തില്‍ ജനുവരി 26 ന് റിലീസ് ചെയ്യുമ്പോള്‍ ഒരു ദിവസം മുമ്പ് ജനുവരി 25 സിനിമ ഗള്‍ഫില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

 സ്ട്രീറ്റ്‌ ലൈറ്റ്‌സ്

സ്ട്രീറ്റ്‌ ലൈറ്റ്‌സ്

നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സ്ട്രീറ്റ്‌ ലൈറ്റ്‌സ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ജനുവരി 26 നാണ് റിലീസ് ചെയ്യുന്നത്. എന്നാല്‍ അതിന് മുമ്പ് സിനിമ വിദേശത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 വിദേശത്തേക്ക്...

വിദേശത്തേക്ക്...

കേരളത്തില്‍ ജനുവരി 26 ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ അതിന് ഒരു ദിവസം മുമ്പായി ജനുവരി 25 ന് സിനിമ ഗള്‍ഫില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില വാര്‍ത്തകളില്‍ പറയുന്നത്. മലയാളത്തിന് പുറമെ സിനിമയുടെ തമിഴ് പതിപ്പും ജിസിസി യില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഗ് റിലീസ്

ബിഗ് റിലീസ്

മാസ്റ്റര്‍പീസിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി നായകനാവുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സ് കേരളത്തില്‍ വലിയ പ്രധാന്യത്തോടെയാണ് വരുന്നത്. മലയാളത്തിലും തമിഴിലും ഒരേ സമയം നിര്‍മ്മിച്ച സിനിമ മൊഴി മാറ്റി തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്.

 പ്രധാന കഥാപാത്രങ്ങള്‍

പ്രധാന കഥാപാത്രങ്ങള്‍

മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലിജിമോള്‍ ജോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയി മാത്യൂ, നീന കുറുപ്പ്, സുധി കൊപ്പ, ഹരീഷ് കണാരാന്‍, സോഹന്‍ സീനുലാല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമ തമിഴിലേക്കെത്തുമ്പോള്‍ ഈ കഥാപാത്രങ്ങളായി തമിഴില്‍ നിന്നുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.

നവാഗതര്‍

നവാഗതര്‍

നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് കഥ ഒരുക്കുന്നത് ഫവാസ് മുഹമ്മദ് എന്ന നവാഗത എഴുത്തുകാരനാണ്. ഒപ്പം അദര്‍ശ് അബ്രാഹമാണ് പാട്ടുകള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത്. മൂവരും ആദ്യമായി സിനിമ ചെയ്യുന്നു എന്ന പ്രത്യേകതയും സ്ട്രീറ്റ്‌ലൈറ്റ്‌സിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X