ഈ വര്‍ഷത്തെ മമ്മൂക്കയുടെ തുടക്കം ജനുവരി 26ന്! നാളെ ആരാധകര്‍ക്കായി മറ്റൊരു സര്‍പ്രൈസ് വരുന്നു!!
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ജനുവരി 26 നാണ് റിലീസിന് വേണ്ടി ഒരുങ്ങുകയാണ്. അതിനിടെ സിനിമയില്‍ നിന്നും നാളെ പുതിയ ട്രെയിലര്‍ വരുമെന്ന് മമ്മൂട്ടി പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്ററിലാണ് ട്രെയിലര്‍ നാളെ വൈകുന്നേരം 6.30 ന് ലോഞ്ച് ചെയ്യുമെന്ന് മമ്മൂട്ടി പറയുന്നത്.

ക്രിസ്തുമസിനെത്തിയ മാസ്റ്റര്‍പീസിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി നായകനാവുന്ന സിനിമയെന്നും പുതുവര്‍ത്തില്‍ മമ്മൂട്ടിയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും സ്ട്രീറ്റ് ലൈറ്റ്‌സിനുണ്ട്. ലിജോമോള്‍ ജോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയി മാത്യൂ, നീന കുറുപ്പ്, സുധി കൊപ്പ, ഹരീഷ് കണാരാന്‍, സോഹന്‍ സീനുലാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ജനുവരി 26 ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ കേരളത്തില്‍ ചെയ്യുന്നതിന് ഒരു ദിവസം മുമ്പായി അതായത് ജനുവരി 25 ന് സിനിമ ഗള്‍ഫില്‍ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരേ സമയം മലയാളത്തിലും തമിഴിലുമായിട്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിലെത്തുന്ന അതേ പ്രധാന്യത്തോടെ സിനിമ തമിഴ്‌നാട്ടിലും റിലീസ് ചെയ്യും.


Click it and Unblock the Notifications