കൊലമാസ്സായി മമ്മൂട്ടി! വിമര്‍ശകരെപ്പോലും വായടിപ്പിച്ച യാത്ര! ഭാഷയൊന്നും മെഗാസ്റ്റാറിന് വിഷയമല്ല!

ഭാഷാഭേദമില്ലാതെ അഭിനയിക്കാനും അംഗീകാരം ലഭിക്കണമെന്നും ആഗ്രഹിക്കാത്ത താരങ്ങള്‍ വിരളമാണ്. വില്ലനായി തുടക്കം കുറിച്ച് മലയാളത്തിന്റെ എല്ലാമെല്ലാമായി മാറിയ താരമാണ് മമ്മൂട്ടി. നാല് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തിനിടയില്‍ ഇടവേള അവസാനിപ്പിച്ച് അദ്ദേഹം തമിഴിലേക്കും തെലുങ്കിലേക്കും എത്തിയിരിക്കുകയാണ് ഇപ്പോള്‍. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പ് തിയേറ്ററുകളിലേക്കെത്തിയതിന് പിന്നാലെയായാണ് യാത്രയെത്തിയത്. റോട്ടര്‍ഡാം ചലച്ചിത്രമേളയുള്‍പ്പടെ നിരവധി മേളകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. റിലീസിന് മുന്‍പ് തന്നെ മികച്ച നിരൂപക പ്രശംസയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

തമിഴകത്ത് മാത്രമല്ല തെലുങ്കിലും കൊലമാസ്സ് പ്രകടനവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ആന്ധ്രപ്രദേശിന്റെ സ്വന്തം ജനനായകനായ മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ പദയാത്രയുമായി ബന്ധപ്പെട്ട് മഹി വി രാഘവ് സംവിധാനം ചെയ്ത യാത്ര കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സിനിമയുടെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഡബ്ബിംഗിനിടയില്‍ നേരിടേണ്ടി വന്ന വെല്ലുവിളിയെക്കുറിച്ചായിരുന്നു താരം തുറന്നുപറഞ്ഞത്. ഒരുകാലത്ത് വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ മമ്മൂട്ടിയുടെ മാസ് പ്രകടനത്തിന് കൈയ്യടിക്കുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്.

 വീണ്ടും മമ്മൂട്ടി

വീണ്ടും മമ്മൂട്ടി

വില്ലന്‍ വേഷങ്ങളിലൂടെയാണ് മമ്മൂട്ടി തുടക്കം കുറിച്ചത്. ആദ്യകാലത്തെ അദ്ദേഹത്തിന്റെ സിനിമകളില്‍ പലതിലും നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു താരത്തിന് ലഭിച്ചത്. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്കെത്തിയത്. തുടക്കക്കാലത്ത് എങ്ങനെ പെരുമാറണം എന്ന് പോലും അറിയില്ലായിരുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം എത്രയോ തവണ തെളിയിച്ചിട്ടുണ്ട്.

വിമര്‍ശകരുടെ വായടിപ്പിച്ചു

വിമര്‍ശകരുടെ വായടിപ്പിച്ചു

കൈനിറയെ സിനിമകകള്‍ സ്വീകരിക്കുന്നതിനും നവാഗതരുടെ ചിത്രങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും ഇത്രയധികം പഴി കേട്ട മറ്റൊരു താരമുണ്ടാവില്ല. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും മെഗാസ്റ്റാറിനെ ആകര്‍ഷിക്കുന്നത്. തിരക്കുകളിലായിരിക്കുമ്പോഴും തന്നെത്തേടിയെത്തുന്നവരെ കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാവാറുണ്ട്. നവാഗതരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

കരിയര്‍ അവസാനിച്ചു?

കരിയര്‍ അവസാനിച്ചു?

ഒരുകാലത്ത് അദ്ദേഹത്തിന്‍രെ കരിയര്‍ അവസാനിച്ചുവെന്നും സിനിമ നിര്‍ത്താറായെന്ന തരത്തിലുമുള്ള വിലയിരുത്തലുകള്‍ വരെ പുറത്തുവന്നിരുന്നു. പ്രതിസന്ധികളെയും വിമര്‍ശനങ്ങളെയുമൊക്കെ കാറ്റില്‍ പറത്തി ഉയിര്‍ത്തെണീറ്റ് വരികയായിരുന്നു താരം. കുപ്രചാരണങ്ങളെ അവഗണിച്ച് മുന്നേറിയ അദ്ദേഹം തന്നിലെ പ്രതിഭയ്ക്ക് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മെഗാസ്റ്റാറിന്റെ ഉദയം

മെഗാസ്റ്റാറിന്റെ ഉദയം

സൂപ്പര്‍ താരങ്ങള്‍ വിരാചിച്ചിരുന്ന കാലത്താണ് മമ്മൂട്ടിയും നിലനില്‍പ്പിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നത്. തനിയാവര്‍ത്തനവും ന്യൂഡല്‍ഹിയും പോലെയുള്ള സിനിമകള്‍ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന് മെഗാസ്റ്റാര്‍ എന്ന പേര് ചാര്‍ത്തിക്കിട്ടിയത്. മമ്മൂട്ടി എന്ന താരത്തിന്റെ വളര്‍ച്ച കൂടിയായിരുന്നു ഈ സംഭവത്തിലൂടെ നേടിയത്. എത്രയെത്ര കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷക മനസ്സിലേക്ക് ഇടിച്ചുകയറിയത്.

 തിരിച്ചുകിട്ടി

തിരിച്ചുകിട്ടി

പേരന്‍പ് എന്ന സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ മുതല്‍ മനസ്സിലുണ്ടായിരുന്നത് മമ്മൂട്ടിയായായിരുന്നു. ഈ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചാലേ പൂര്‍ണ്ണത വരുള്ളൂവെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു താനെന്ന് റാം നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരു താരത്തെ വെച്ച് സിനിമ പൂര്‍ത്തിയാക്കാന്‍ മമ്മൂട്ടിയും പറഞ്ഞിരുന്നു. തന്റെ തിരക്കുകള്‍ക്കിടയില്‍ ഈ സിനിമ സ്വീകരിക്കാന്‍ നിര്‍വാഹമില്ലായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ പിന്നീട് പ്രമേയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ അത് മാറ്റുകയായിരുന്നു. അമുദവനിലൂടെ മമ്മൂട്ടിയെ തിരിച്ചുകിട്ടിയെന്ന സന്തോഷത്തിലാണ് തമിഴ് പ്രേക്ഷകര്‍.

അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ച

അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ച

ടീസറും ട്രെയിലറും പുറത്തുവന്നപ്പോള്‍ത്തന്നെ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയായിരുന്നു. അയാള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കിലും എനിക്ക് കേള്‍ക്കാന്‍ കഴിയുമെന്നായിരുന്നു വൈഎസ് ആര്‍ പറഞ്ഞത്. വൈഎസ് ആര്‍ പുനര്‍ജനിച്ചത് പോലെയാണ് ചിത്രം കണ്ടപ്പോള്‍ തോന്നിയതെന്നായിരുന്നു തെലുങ്ക് പ്രേക്ഷകര്‍ പറഞ്ഞത്. അഭിനേതാവെന്ന നിലയില്‍ മെഗാസ്റ്റാറിന് ലഭിക്കാവുന്നതില്‍ വെച്ച് എക്കാലത്തെയും മികച്ച അംഗീകാരം കൂടിയാണിത്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായാണ് അദ്ദേഹം ഇത്തവണ എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X