ഷൈലോക്ക് ഓഡിയോ ലോഞ്ചില്‍ സ്റ്റെെലിഷ് ഗെറ്റപ്പില്‍ മെഗാസ്റ്റാര്‍! തരംഗമായി ചിത്രങ്ങള്‍
സ്‌റ്റൈലിന്റെയും ലുക്കിന്റെയും കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂക്കയുടെ വസ്ത്രധാരണം എല്ലാവര്‍ക്കും പ്രചോദനമാകാറുണ്ട്. സൂപ്പര്‍ താരം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള ചിത്രങ്ങളാണ് തരംഗമാകാറുളളത്. സിനിമയില്‍ അദ്ദേഹം ഉപയോഗിക്കാറുളള വസ്ത്രങ്ങള്‍ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. കൂടാതെ മെഗാസ്റ്റാര്‍ നടത്താറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളും വിസ്മയിപ്പിക്കാറുണ്ട്.
നിമിഷ നേരം കൊണ്ടാണ് ഇതെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകാറുളളത്. കഴിഞ്ഞ ദിവസം നടന്ന ഷൈലോക്ക് ഓഡിയോ ലോഞ്ചിലും പതിവ് തെറ്റിക്കാതെയാണ് മെഗാസ്റ്റാര്‍ എത്തിയത്. സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണയും സൂപ്പര്‍ താരം എത്തിയത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഗല്‍ഫില്‍ നടത്തിയത്.

സിനിമയിലെ അണിയറപ്രവര്‍ത്തകരെല്ലാം തന്നെ പങ്കെടുത്ത ചടങ്ങില്‍ തിളങ്ങിയത് മെഗാസ്റ്റാര്‍ തന്നെയായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം സത്യന്‍ അന്തിക്കാട്, മീന, അജയ് വാസുദേവ്. ജോബി ജോര്‍ജ്ജ്, ഗോപി സുന്ദര്‍, ബിബിന്‍ ജോര്‍ജ്ജ്, തിരക്കഥാകൃത്തുകളായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. ഓഡിയോ ലോഞ്ച് ചടങ്ങില്‍ ഷൈലോക്കിലെ ആദ്യ വീഡിയോ സോംഗും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയിലെ ആദ്യ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരിക്കുകയാണ്.

ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സരിഗമപയിലൂടെ ശ്രദ്ധേയരായ ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ അജയ് വാസുദേവും ഒന്നിച്ച ചിത്രം കൂടിയാണ് ഷൈലോക്ക്. വലിയ ആകംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഷൈലോക്കില്‍ വേറിട്ട ഗെറ്റപ്പിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ഇത്തവണ നെഗറ്റീവ് ഷേഡുളള ഒരു കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്. ജനുവരി 23ന് ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. മാമാങ്കത്തിന്റെ വിജയത്തിന് പിന്നാലെയാണ് മെഗാസ്റ്റാറിന്റെ പുതിയ ചിത്രം എത്തുന്നത്.
Recommended Video

തമിഴ് താരം രാജ്കിരണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. മലയാളം പതിപ്പിനൊപ്പം തന്നെ മമ്മൂട്ടി ചിത്രത്തിന്റെ തമിഴ് പതിപ്പും പുറത്തിറങ്ങുന്നുണ്ട്. കുബേരന്‍ എന്ന പേരിലാണ് തമിഴില്‍ ഷൈലോക്ക് റിലീസ് ചെയ്യുക. നേരത്തെ മലയാളം ടീസറുകള്‍ക്കും പുറമെ തമിഴ് വേര്‍ഷനും പുറത്തിറങ്ങിയിരുന്നു. മെഗാസ്റ്റാറിന്റെ ഇക്കൊല്ലത്തെ ആദ്യ റിലീസിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications