2 വിജയ ചിത്രങ്ങളുമായി മമ്മൂട്ടി! ആയുധമെടുക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്ന് ആരാധകര്‍! കാണൂ!
Recommended Video

സ്വീകാര്യതയുടെ കാര്യത്തിലായാലും പ്രേക്ഷക പിന്തുണയുടെ കാര്യത്തിലായാലും ഏറെ മുന്നിലാണ് മമ്മൂട്ടി. തുടക്കം മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകളെ ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം ഓരോ തവണയും തെളിയിക്കാറുമുണ്ട്. ഇപ്പോഴിതാ തമിഴ്, തെലുങ്ക് സിനിമാലോകവും പ്രേക്ഷകരും മെഗാസ്റ്റാറിനെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. പേരന്‍പിനും യാത്രയ്ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമയാവാനുള്ള കുതിപ്പിലാണ് ഇരുചിത്രങ്ങളും. തെലുങ്കിലും തമിഴിലുമുള്ള ഇടവേള കൂടിയാണ് താരം അവസാനിപ്പിച്ചത്.
പേരന്‍പായിരുന്നു ആദ്യം റിലീസ് ചെയ്തത്. അമുദവനും പാപ്പായും തമ്മിലുള്ള ബന്ധവും അവരുടെ ജീവിതവുമൊക്കെ ഇപ്പോള്‍ പ്രേക്ഷകരുടേത് കൂടിയായി മാറിയിരിക്കുകയാണ്. സാധന, അഞ്ജലി, അഞ്ജലി അമീര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. മെഗാസ്റ്റാറിന്റെ സിനിമകള്‍ നേരത്തെ കണ്ടിരുന്നുവെന്നും അദ്ദേഹത്തോട് അന്ന് തോന്നിയ ആരാധനയും ഇഷ്ടവും ആഗ്രഹവുമാണ് ഇപ്പോള്‍ പേരന്‍പിലൂടെ പൂവണിഞ്ഞതെന്ന് റാം വ്യക്തമാക്കിയിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പേരന്‍പ് കഴിഞ്ഞ് കൃത്യം ഒരാഴ്ച പിന്നിടുന്നതിനിടയിലാണ് അടുത്ത സിനിമയായ യാത്രയെത്തിയത്. വൈഎസ് ആറിന്റെ പദയാത്രയെ അടിസ്ഥാനപ്പെടുത്തിയൊരുക്കിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രൂപത്തില്‍ ഒരു സാദൃശ്യവും ഇല്ലാതിരുന്നിട്ടും മമ്മൂട്ടി വൈഎസ്ആറിനെ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു. മമ്മൂട്ടിയെ അല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ കണ്ടതെന്നായിരുന്നു തെലുങ്ക് പ്രേക്ഷകര്‍ പറഞ്ഞത്. ഒരാഴ്ചത്തെ ഇടവേളയില്‍ രണ്ട് ദേശത്ത് ചെന്ന് വിജയ സിനിമകള്‍ സമ്മാനിച്ച മമ്മൂക്കയെ വിസ്മരിക്കരുതെന്നും അദ്ദേഹത്തിനെതിരെ ആയുധമെടുക്കുന്നവര്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തലാണെന്നുമാണ് ആരാധകര്‍ വാദിക്കുന്നത്.


Click it and Unblock the Notifications











