പീലിമോള്‍ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി മമ്മൂട്ടി! പുത്തനുടുപ്പും കേക്കുമായി മെഗാസ്റ്റാര്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69ാം പിറന്നാള്‍ സിനിമാലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. നിരവധി പേരാണ് സൂപ്പര്‍താരത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നത്. ആശംസകള്‍ നേര്‍ന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞ് നടന്‍ പിന്നാലെ എത്തുകയും ചെയ്തിരുന്നു. കൂടാതെ വീട്ടില്‍ നിന്നുളള ജന്മദിനാഘോഷ ചിത്രങ്ങളും മമ്മൂക്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പിന്നാലെ ഇന്‍ഡസ്ട്രി ഒന്നടങ്കം ആഘോഷിച്ച പിറന്നാള്‍ കൂടിയായിരുന്നു മമ്മൂട്ടിയുടേത്.

അതേസമയം മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ പരിഭവം അറിയിച്ചുകൊണ്ടുളള ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായി മാറിയിരുന്നു. മമ്മൂക്ക തന്നെ പിറന്നാളിന് വിളിച്ചില്ല എന്ന് പരിഭവം പറഞ്ഞുകൊണ്ടാണ് ആരാധിക എത്തിയിരുന്നത്. മമ്മൂക്കയോട് ഞാന്‍ മിണ്ടൂല. മമ്മൂക്ക എന്നെ ഹാപ്പി ബര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ല എന്ന് പരാതി പറയുന്ന കുഞ്ഞിന്റെ വീഡിയോ മമ്മൂക്ക തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്.

പിണങ്ങല്ലേ, എന്താ മോള്‍ടെ പേര്

പിണങ്ങല്ലേ, എന്താ മോള്‍ടെ പേര് എന്ന ക്യാപ്ഷനോടെയായിരുന്നു മമ്മൂട്ടി ഈ വീഡിയോ പങ്കുവെച്ചിരുന്നത്. കുഞ്ഞിന്റെ അച്ഛന്‍ തന്നെയായിരുന്നു നിഷ്‌കളങ്കത നിറഞ്ഞ മകളുടെ വീഡിയോ പകര്‍ത്തിയിരുന്നത്. മമ്മൂക്കയോട് കുഞ്ഞിനെ വിളിക്കാത്തത് പറഞ്ഞ് കൊടുക്കാമെന്നും നമുക്ക് മമ്മൂക്കയുടെ വീട്ടില്‍ പോകാമെന്നുമൊക്കെയുള്ള ഉറപ്പ് അച്ഛന്‍ വീഡിയോയില്‍ മകള്‍ക്ക് നല്‍കിയിരുന്നു.

പിന്നാലെ പീലിയുടെ പിറന്നാള്‍ ദിവസം

പിന്നാലെ പീലിയുടെ പിറന്നാള്‍ ദിവസം മമ്മൂക്ക കുഞ്ഞ് ആരാധികയ്ക്ക് നല്‍കിയ സര്‍പ്രൈസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ഞ് ആരാധികയുടെ ജന്മദിനത്തില്‍ സമ്മാനങ്ങള്‍ നല്‍കിയതിനൊപ്പം വീഡിയോ കോള്‍ വിളിച്ച് പിറന്നാള്‍ ആശംസയും അറിയിച്ചിരിക്കുകയാണ് നടന്‍. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടന്‍-സജ്‌ല ദമ്പതികളുടെ മകളാണ് മമ്മൂക്കയുടെ കട്ടഫാനായ ഈ കുഞ്ഞ്.

മമ്മൂട്ടിയ്ക്ക് പുറമെ

മമ്മൂട്ടിയ്ക്ക് പുറമെ ദുല്‍ഖര്‍ സല്‍മാന്റെയും ആരാധികയാണ് പീലി. നേരത്തെ ആരാധകര്‍ ഉള്‍പ്പെടെയുളള നിരവധി പേരാണ് പീലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. അതേസമയം കുടുംബത്തിനൊപ്പമായിരുന്നു മമ്മൂക്കയുടെ പിറന്നാളാഘോഷം. സിനിമാ-രാഷ്ട്രീയ-സംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ മെഗാസ്റ്റാറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. നമ്പര്‍ 20 മദ്രാസ് മെയിലില്‍ ഇച്ചാക്കയെ ഉമ്മ വെക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്.

വാപ്പിച്ചിക്ക്

വാപ്പിച്ചിക്ക് സ്നേഹ ചുംബനം നല്‍കുന്ന ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാനും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കോവിഡ് കാലമായതിനാല്‍ മാസങ്ങളായി വീട്ടില്‍ തന്നെയാണ് മെഗാസ്റ്റാര്‍. വീട്ടില്‍ നിന്നുളള തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്‌.

വീഡിയോ

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X