ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി നേരിട്ടെത്തി! പിറന്നാള്‍ ദിനത്തിലെ സന്ദര്‍ശനത്തിന് കൈയ്യടി! കാണാം!
സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മമ്മൂട്ടി. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായഹസ്തവുമായി അദ്ദേഹവുമെത്തിയിരുന്നു. നേരിട്ട് ക്യാംപുകളിലെത്തി ജനങ്ങളോട് സംസാരിച്ചിരുന്നു. അവശ്യ സഹായങ്ങളെത്തിച്ചാണ് താരം മടങ്ങിയത്. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപയുടെ സംഭാവനയും നല്‍കിയിരുന്നു. പ്രളയക്കെടുതിയില്‍ നിന്നും തിരികെക്കയറാനുള്ള പ്രയത്‌നത്തിലാണ് കേരളം ഇപ്പോള്‍. പുറമ്പോക്കില്‍ കഴിയുന്നവര്‍ക്ക് വീട് വെച്ച് നല്‍കുകയെന്ന ദൗത്യവുമായി മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തിയിരുന്നു. പറവൂരിലെ നിര്‍ധനരായ കുടുംബത്തിനാണ് അവര്‍ വീട് വെച്ച് നല്‍കുന്നത്. ആശ്രിതയ്ക്കും കുടുംബത്തിനും നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ പ്ലാന്‍ പിറന്നാള്‍ ദിനത്തില്‍ മെഗാസ്റ്റാറിന് കൈമാറാനായിരുന്നു ആരാധകര്‍ തീരുമാനിച്ചത്.
ഫാന്‍സ് പ്രവര്‍ത്തകരോടൊപ്പം ആശ്രിതയേയും കുടുംബത്തിനേയും കാണാന്‍ മമ്മൂട്ടിയും എത്തുകയായിരുന്നു. ഇതൊരു ചെറിയ കാര്യമാണെന്നും വലിയ കാര്യങ്ങള്‍ ഇനിയും ഒരുപാട് ബാക്കിയുണ്ടെന്നും നമുക്ക് ഒന്നിച്ചിറങ്ങാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഡി സതീശന്‍ എംഎല്‍എയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മൂന്നാമത്തെ തവണയാണ് അദ്ദേഹം ഈ സ്ഥലം സന്ദര്‍ശിക്കുന്നതെന്നും ഓണത്തിന്റെ സമയത്തും അദ്ദേഹം ഇവിടെയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരിതത്തില്‍ സാന്ത്വനവുമായെത്തിയ താരത്തിന് നന്ദി പറയാനും അദ്ദേഹം മറന്നിരുന്നില്ല.

ഏഴിക്കരയിലെ പുറമ്പോക്കിലാണ് ആശ്രിതയും കുടുംബവും കഴിഞ്ഞിരുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ ഇവരുടെ കൂരയും ഒലിച്ചുപോയിരുന്നു. മാധ്യമങ്ങളിലൂടെ ഇതേക്കുറിച്ച് അറിഞ്ഞ വൈറ്റില സ്വദേശി സുനില്‍ തന്റെ ഉടമസ്ഥയിലുള്ള 4 സെന്റ് ഭൂമി വിട്ടുനല്‍കുകയായിരുന്നു. ഈ സ്ഥലത്ത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനാണ് വീട് വെച്ച് നല്‍കുന്നത്.വീടിന്റെ പ്ലാന്‍ കൈമാറുന്ന ചടങ്ങില്‍ താരവും പങ്കെടുത്തിരുന്നു. മമ്മൂട്ടിക്കുള്ള പിറന്നാള്‍ സമ്മാനമാണ് ഇതെന്നായിരുന്നു ഫാന്‍സ് പ്രവര്‍ത്തകര്‍ പറഞ്ഞത്. പിറന്നാള്‍ ദിനത്തിലെ താരത്തിന്റെ തീരുമാനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Recommended Video



Click it and Unblock the Notifications











