മമ്മൂട്ടിയുടെ സര്‍പ്രൈസ് എന്‍ട്രിയില്‍ ഞെട്ടി ആശ ശരത്തും കുടുംബവും! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടി മറ്റുള്ളവര്‍ക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ച് പലരും വാചാലരായിട്ടുണ്ട്. സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് അദ്ദേഹം. തുടക്കക്കാര്‍ക്ക് ശക്തമായ പിന്തുണയാണ് താരം നല്‍കാറുള്ളത്. അഭിനേതാക്കള്‍ക്കായാലും പിന്നണിയിലെ പ്രവര്‍ത്തകര്‍ക്കായാലും തന്നാല്‍ക്കഴിയാവുന്ന സഹായങ്ങളെല്ലാം അദ്ദേഹം ചെയ്തുകൊടുക്കാറുമുണ്ട്. പുതുമുഖ താരങ്ങള്‍ക്ക് അഭിനയത്തിന്റെയും ഡബ്ബിംഗിന്റെയുമൊക്കെ ബാലപാഠങ്ങളും അദ്ദേഹം പകര്‍ന്നുനല്‍കാറുണ്ട്. അപ്രതീക്ഷിതമായി ആശ ശരത്തിന്റെ വീട്ടിലേക്കെത്തി താരത്തെയും കുടുംബത്തെയും ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി.

അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഗൃഹപ്രവേശ ചടങ്ങിനിടയിലാണ് അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടിയെത്തിയത്. ബാലഗോകുലമെന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശന ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങിന് ഇരട്ടിമധുരമായാണ് മമ്മൂക്ക വരവെന്ന് ആശ കുറിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ വരവിന് നന്ദി അറിയിച്ച താരം തങ്ങളുടെ ദിവസം ധന്യമായെന്നും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും കുറിച്ചിട്ടുണ്ട്. ആശയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

ആശ ശരത്ത്

മഞ്ഞയും പച്ചയും കലര്‍ന്ന വസ്ത്രങ്ങളിഞ്ഞാണ് ആശ ശരത്തും കുടുംബവും പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിക്കൊപ്പം ആന്റോ ജോസഫും ആശയുടെ വീട്ടിലേക്കെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ സന്തോഷം പങ്കുവെച്ചത്. ഇരുവര്‍ക്കും ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വീടിനകത്തു നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ആശ ശരത്തിന്റെ കുറിപ്പ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X