മമ്മൂട്ടി വീണ്ടും ഞെട്ടിച്ചു!തമിഴ് സംസാരിക്കാന്‍ പേടിയാണെന്ന് പറഞ്ഞ താരത്തിന്‍റെ പ്രസംഗം വൈറല്‍!

മമ്മൂട്ടിയുടെ മാമാങ്കം തിയേറ്ററുകളിലേക്കെത്താന്‍ നാളുകള്‍ കൂടിയേ ഇനി ശേഷിക്കുന്നുള്ളൂ. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും എത്തുന്നുണ്ട്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരങ്ങള്‍. റാമിന്റെ നേതൃത്വത്തിലായിരുന്നു ചിത്രത്തിന്റെ തമിഴ് ഡബ്ബിംഗ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് തമിഴില്‍ സംസാരിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. ചെന്നൈയില്‍ നടന്ന പരിപാടിയുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

തന്റെ കഥാപാത്രം സസ്‌പെന്‍സായിരിക്കട്ടെയന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചിത്രത്തിലെ ബാലതാരമായ അച്യുതിന്റെ പ്രകടനത്തെക്കുറിച്ചും ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായിരുന്നു. തമിഴ് പതിപ്പിലും താന്‍ തന്നെ ഡബ്ബ് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതാണ് റാം നേരിട്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് തമിഴ് സംസാരിക്കാന്‍ തനിക്ക് പേടിയാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. ഇത് കേട്ടതും സദസ്സ് മുഴുവനും ചിരിക്കുകയായിരുന്നു. പേരന്‍പിലൂടെ തമിഴ് ജനതയെ അമ്പരപ്പിച്ച അദ്ദേഹം ഇത്തവണയും നിരാശപ്പെടുത്തില്ലെന്നാണ് ആരാധകരും പറയുന്നത്.

Mammootty

മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും അദ്ദേഹം ഇപ്പോള്‍ സജീവമാണ്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം തമിഴ്, തെലുങ്ക് ചിത്രങ്ങളുമായി എത്തിയത്. ഗംഭീര കൈയ്യടിയായിരുന്നു ഈ സിനിമകള്‍ക്ക് ലഭിച്ചത്. 12 വര്‍ഷത്തിലൊരിക്കല്‍ തിരുനാവായയില്‍ നടക്കുന്ന മാമാങ്ക മഹോത്സവത്തിന്റെ കഥയുമായാണ് ഇത്തവണ മമ്മൂട്ടിയും സംഗവും എത്തുന്നത്. ഇതിഹാസ പുരുഷന്‍മാരും ചരിത്ര കഥകളുമൊന്നും വെല്ലുവിളിയല്ലെന്ന് മമ്മൂട്ടി വളരെ മുന്‍പ് തന്നെ തെളിയിച്ചതുമാണ്. ഡിസംബര്‍ 12നാണ് മാമാങ്കം തിയേറ്ററുകളിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X