»   » ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം, ദ ഗ്രേറ്റ് ഫാദറിന് പ്രദര്‍ശനാനുമതി ലഭിച്ചു

ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം, ദ ഗ്രേറ്റ് ഫാദറിന് പ്രദര്‍ശനാനുമതി ലഭിച്ചു

By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷം മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായതായി പുതിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നാണ് അറിയുന്നത്. ചിത്രം ഒരു കിടിലന്‍ ഫാമിലി എന്റര്‍ടെയ്‌നറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


സമയ ദൈര്‍ഘ്യം

രണ്ട് മണിക്കൂറും 31 മിനിറ്റുമാണ് ചിത്രത്തിന്റെ സമയ ദൈര്‍ഘ്യം. ഒരു കിടിലന്‍ എന്റര്‍ടെയ്‌നറാണെന്നുള്ള പ്രതീക്ഷയില്‍ മമ്മൂട്ടിയുടെ ആരാധകരും കാത്തിരിക്കുകയാണ്. തെന്നിന്ത്യന്‍ നടി സേന്ഹയാണ് ചിത്രത്തിലെ നായിക.


ദി ഗ്രേറ്റ് ഫാദര്‍ പ്രദര്‍ശനം

ലോകമെമ്പാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. റെക്കോര്‍ഡ് കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.


ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണം

റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് ഒരു മില്യണ്‍ കാഴ്ചക്കാരാണ് എത്തിയത്.


ഡേവിഡ് നൈനാന്‍

അച്ഛന്റെയും മകളുടെയും സ്‌നേഹബന്ധത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.


English summary
Mammootty's The Great Father Censored!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam