»   » മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു!

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു!

By: ഗൗതം
Subscribe to Filmibeat Malayalam

ഈ വര്‍ഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് മാറ്റി.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മാര്‍ച്ച് 30ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. എന്നാല്‍ റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടന്നിട്ടില്ല. 2017ല്‍ പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ മലയാളം ചിത്രം കൂടിയാണിത്. അതിന് മുമ്പായി തമിഴ് പേരന്‍പ് റിലീസിനെത്തും.

thegreatfather

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്‌നേഹയാണ് നായിക. ആര്യ, ബേബി അനിഘ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അതേ സമയം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണത്തിന്റെ തിരക്കിലാണ് മമ്മൂട്ടി.

English summary
Mammootty's The Great Father To Release On March 30?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam