രണ്ടാം വരവിലും മുഖം കാണിക്കുന്നില്ല, മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ചര്‍ച്ചയാകുന്നു!

തോപ്പില്‍ ജോപ്പന് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. പരസ്യ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പൃഥ്വിരാജാണ്.

By Sanviya

തോപ്പില്‍ ജോപ്പന് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. പരസ്യ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പൃഥ്വിരാജാണ്. ക്രിസ്തുമസ് ചിത്രമായി റീലിസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നു. തോക്കുമേന്തി മുഖം കാണിക്കാതെ നടന്ന് പോകുന്നതാണ് പോസ്റ്ററില്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോസ്റ്റര്‍ കാണൂ..

പോസ്റ്റര്‍

പോസ്റ്റര്‍

ഇതാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍.

നായിക

നായിക

സ്‌നേഹയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. പ്രമാണി, വന്ദേമാതരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സ്‌നേഹ വളരെ പ്രധാനപ്പെട്ട ഒരു വേഷം കൂടിയായിരിക്കും അഭിനയിക്കുന്നതെന്നും കേള്‍ക്കുന്നുണ്ട്.

ആര്യ

ആര്യ

ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഉറുമി, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്.

നിര്‍മാണം

നിര്‍മാണം

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സംഘവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X