»   » റോള്‍ മാത്രമല്ല, മമ്മൂട്ടി ചിത്രത്തിനായി നയന്‍താരയുടെ സാരിയും ബ്ലൗസും സ്‌നേഹ തട്ടിയെടുത്തു!

റോള്‍ മാത്രമല്ല, മമ്മൂട്ടി ചിത്രത്തിനായി നയന്‍താരയുടെ സാരിയും ബ്ലൗസും സ്‌നേഹ തട്ടിയെടുത്തു!

Posted By: Rohini
Subscribe to Filmibeat Malayalam

നവാഗതനായ ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് ആരാധകര്‍. മമ്മൂട്ടി മുതല്‍ ചിത്രത്തില്‍ അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു വരികയാണ്.

സ്‌നേഹ കാരണം; മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല!!


മമ്മൂട്ടി, ആര്യ, ബേബി അനിഘ എന്നിവര്‍ക്ക് ശേഷം ഏറ്റവും ഒടുവില്‍ നായിക സ്‌നേഹയുടെ ലുക്കും റിലീസ് ചെയ്തു. നിര്‍മാതാവ് പൃഥ്വിരാജ്, നായകന്‍ മമ്മൂട്ടി, സംവിധായകന്‍ ഹനീഫ് അദേനി തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സ്‌നേഹയുടെ ലുക്ക് പുറത്ത് വിട്ടത്.


ഇതാണ് ലുക്ക്

ഇതാണ് ചിത്രത്തില്‍ സ്‌നേഹയുടെ ലുക്ക്. മിഷേല്‍ ദാവീദ് എന്ന കഥാപാത്രത്തെയാണ് സ്‌നേഹ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന ദാവീദ് എന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷമാണ്.


ഈ സാരിയും ബ്ലൗസും

മമ്മൂട്ടി നായകതനായി എത്തിയ ഭസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തില്‍ നയന്‍താര ഈ മോഡല്‍ സാരിയും ബ്ലൗസുമാണ് ഉപയോഗിയ്ക്കുന്നത്. ആ സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ വേഷം


നയന്‍താരയുടെ കഥാപാത്രം

ഈ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് നയന്‍താരയെ ആയിരുന്നു. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കുകള്‍ കാരണം നയന്‍താരയ്ക്ക് ചിത്രം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സ്‌നേഹ ചിത്രത്തിലെ കഥാപാത്രമായി എത്തിയത്


അഭിനയ സാധ്യത ഏറെ

തുടക്കത്തില്‍ സ്‌നേഹയുടെ കഥാപാത്രം സംബന്ധിച്ച വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വളരെ സ്വകാര്യമായി വച്ചിരുന്നു. സ്‌നേഹയെ സംബന്ധിച്ച് ഏറെ അഭിനയ സാധ്യതകളുള്ള കഥാപാത്രമാണ് മിഷേല്‍ എന്നറിയുന്നു.നയന്‍താരയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
The first look of Sneha, from the upcoming Mammootty starrer The Great Father, is finally out. Lead actor Mammootty and co-producer Prithviraj revealed the first look poster, through their respective Facebook pages recently.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X