twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോര്‍ജ്ജുകുട്ടിയെ മറികടക്കാനാവാതെ ഫാദര്‍ ബെനഡിക്ട്, ടിആര്‍പി റേറ്റിംഗില്‍ പ്രീസ്റ്റ് അഞ്ചാമത്‌

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ദി പ്രീസ്റ്റ് ടിവിയില്‍ എത്തിയത് അടുത്തിടെയായിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. മമ്മൂട്ടി വൈദികന്‌റെ റോളില്‍ എത്തിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, നിഖില വിമല്‍, ബേബി മോണിക്ക, വെങ്കിടേഷ് ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിലെത്തി. തിയ്യേറ്റര്‍ റിലീസിന് പിന്നാലെ ഒടിയിയില്‍ വന്നപ്പോഴും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

    Recommended Video

    The priest owned highest rating in malayalam film's history | FilmiBeat Malayalam

    സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

    അതേസമയം ജൂണ്‍ നാലിനാണ് ദി പ്രീസ്റ്റിന്‌റെ ടിവി പ്രീമിയര്‍ നടന്നത്. ടെലിവിഷനില്‍ എത്തുംമുന്‍പ് പ്രീസ്റ്റിന് വലിയ രീതിയിലുളള ഹൈപ്പ് ലഭിച്ചിരുന്നു. പത്ര പരസ്യങ്ങളും താരങ്ങളുടെ വീഡിയോകളുമെല്ലാം ദ പ്രീസ്റ്റിന്‌റെ ടിവി പ്രീമിയറിന് മുന്‍പായി വന്നു.

    അതേസമയം മമ്മൂട്ടി ചിത്രത്തിന് ലഭിച്ച

    അതേസമയം മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ടിആര്‍പി റേറ്റിംഗ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. ഇപ്പോഴും മോഹന്‍ലാലിന്‌റെ പുലിമുരുകന്‍ തന്നെയാണ് എറ്റവും കൂടുതല്‍ ടിആര്‍പി റേറ്റിംഗ് ലഭിച്ച ചിത്രമായി ലിസ്റ്റിലുളളത്. പുലിമുരുകന് പിന്നാലെ ബാഹുബലി 2, ദൃശ്യം 2, ലൂസിഫര്‍ എന്നീ സിനിമകളും ടിവി പ്രീമിയറില്‍ എറ്റവും കൂടുതല്‍ ടിആര്‍പി റേറ്റിങ് ലഭിച്ച സിനിമകളുടെ ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നു.

    മമ്മൂട്ടി ചിത്രം ഇത്തവണ ടിആര്‍പിയില്‍

    മമ്മൂട്ടി ചിത്രം ഇത്തവണ ടിആര്‍പിയില്‍ നേട്ടമുണ്ടാക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മെഗാസ്റ്റാറിന്‌റെ ത്രില്ലര്‍ ചിത്രമായ പ്രീസ്റ്റ് ടിആര്‍പി റേറ്റിംഗില്‍ അഞ്ചാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. 6.16 മില്യണ്‍ ഇംപ്രഷനാണ് ദി പ്രീസ്റ്റിന് ലഭിച്ചിരിക്കുന്നത്. ദൃശ്യം 2വിനെ മമ്മൂട്ടി ചിത്രം മറികടക്കുമെന്നുളള പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു.

    എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തിന് പിന്നിലായാണ്

    എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തിന് പിന്നിലായാണ് ലിസ്റ്റില്‍ പ്രീസ്റ്റുളളത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ഫോറന്‍സിക്ക്, പ്രേമം, അഞ്ചാം പാതിര തുടങ്ങിയവയാണ് ടിവി പ്രീമിയറില്‍ കൂടുതല്‍
    പേര്‍ കണ്ട മറ്റു സിനിമകള്‍. അതേസമയം മാര്‍ച്ച് 11നായിരുന്നു ദി പ്രീസ്റ്റ് തിയ്യേറ്ററുകളിലെത്തിയത്. കോവിഡ് സാഹചര്യത്തില്‍ തിയ്യേറ്റര്‍ ഉടമകള്‍ക്ക് ആശ്വാസമായാണ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്തത്.

    പ്രീസ്റ്റ് വലിയ വിജയം നേടിയതോടെ

    പ്രീസ്റ്റ് വലിയ വിജയം നേടിയതോടെ മമ്മൂക്കയ്ക്കും നിര്‍മ്മാതാവിനും നന്ദി പറഞ്ഞ് തിയ്യേറ്റര്‍ ഉടമകളെല്ലാം തന്നെ എത്തിയിരുന്നു. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും വിഎന്‍ ബാബുവും ചേര്‍ന്നായിരുന്നു മമ്മൂട്ടി ചിത്രം നിര്‍മ്മിച്ചത്. രാഹുല്‍ രാജ് സംഗീതവും അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. മമ്മൂട്ടി, മഞ്ജു വാര്യര്‍, ബേബി മോണിക്ക, നിഖില വിമല്‍, വെങ്കിടേഷ് തുടങ്ങിയ താരങ്ങളെല്ലാം തന്നെ ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

    English summary
    Mammootty's The Priest Failed To Break The Trp Of Mohanlal's Lucifer And Drishyam 2
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X