twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈദികനായി പുതിയ ഗെറ്റപ്പില്‍ മെഗാസ്റ്റാര്‍! തരംഗമായി ദ പ്രീസ്റ്റ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

    By Midhun Raj
    |

    മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ് മമ്മൂട്ടി. മാമാങ്കത്തിന് പിന്നാലെയാണ് മെഗാസ്റ്റാറിന്റെ ഒന്നിലധികം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ കൂട്ടുകെട്ടിലെ ചിത്രം വരുന്നത്.

    ഇക്കൊല്ലം വലിയ പ്രതീക്ഷകളോടെ എല്ലാവരും കാത്തിരിക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രം കൂടിയാണിത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആകാംക്ഷകള്‍ക്കൊടുവില്‍ ചിത്രത്തിന്റെ പേരും ഫസ്റ്റലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മമ്മൂക്ക ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരിക്കുകയാണ്.

    ദി പ്രീസ്റ്റ്

    ദി പ്രീസ്റ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ത്രില്ലര്‍ മൂഡിലുളള ഒരു സിനിമയാണെന്ന് സൂചന നല്‍കികൊണ്ടാണ് മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വണ്‍ എന്ന ചിത്രത്തിന്റെ ജോലികള്‍ക്ക് ശേഷമാണ് അടുത്തിടെ മമ്മൂക്ക ദി പ്രീസ്റ്റിന്റെ സെറ്റിലേക്ക് എത്തിയത്.

    മമ്മൂട്ടിയും മഞ്ജു വാര്യരും

    മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കുഞ്ഞിരാമായണത്തിന് വേണ്ടി തിരക്കഥ എഴുതിയ ദീപും പ്രദീപും, കോക്ക്ടെയ്‌ലിന്റെ കഥ എഴുതിയ ശ്യാം മേനോനുമാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ഉണ്ടാകും. സംവിധായകന്‍ ജോഫിന്റെ കഥയിലാണ് ചിത്രമൊരുക്കുന്നത്.

    മമ്മൂട്ടിക്കും

    മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കും പുറമെ നിഖില വിമലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദി പ്രീസ്റ്റിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച് ജോഫിന്‍ ടി ചാക്കോ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ നിമിഷമാണ് ഇതെന്ന് കുറിച്ചുകൊണ്ടാണ് സംവിധായകന്‍ എത്തിയത്. ഇതിനായി തന്റെ കൂടെ നിന്നവര്‍ക്കെല്ലാം ജോഫിന്‍ നന്ദി പറയുന്നുണ്ട്.

    മമ്മൂക്കയുടെതായി

    മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയായിരിക്കും ദി പ്രീസ്റ്റ്. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടെതെന്ന് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുരോഹിതനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ദുരുഹതകള്‍ നിറഞ്ഞ ഒരു ഫസ്‌റ്റ് ലുക്ക് തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുളള ആളാണ് ജോഫിന്‍.

    Read more about: mammootty manju warrier
    English summary
    Mammootty's The Priest First Look Poster
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X