മമ്മൂട്ടിയും മഞ്ജു വാര്യരും മാത്രമല്ല ഒപ്പം ഇവരുമുണ്ട്! ദി പ്രീസ്റ്റിനായി വന്‍താരനിര!

Recommended Video

Mammootty's Mass Look in The priest | FilmiBeat Malayalam

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. വ്യത്യസ്തമാര്‍ന്ന ലുക്കിലുള്ള താരത്തെയാണ് പോസ്റ്ററില്‍ കണ്ടത്. ജോഫിന്‍ ടി ചാക്കോയുടെ കഥയ്ക്ക് ദീപും പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ജഗദീഷ്, രമേഷ് പിഷാരടി, നസീര്‍ സംക്രാന്തി, മധുപാല്‍, അമേയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സിനിമ കൂടിയാണിത്. സിനിമാജീവിതം ആരംഭിച്ച് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇതാദ്യമായാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്നത്. ഇത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു താനെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിയാത്തത് വലിയ നിരാശയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. താരത്തിന്റെ വലിയൊരു ആഗ്രഹം കൂടിയാണ് ഈ സിനിമയിലൂടെ പൂവണിയുന്നത്.

Mammootty

നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൈദിയിലൂടെ ശ്രദ്ധ നേടിയ ബേബി മോണിക്കയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വന്‍താരനിര ഒരുമിക്കുന്ന സിനിമയുടെ പുതിയ വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. മമമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുമ്പോള്‍ അവരുടെ കഥാപാത്രം എങ്ങനെയാണെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ വരുംദിനത്തില്‍ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X