മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തുമ്പോള്‍ ഒരു ചരിത്രം; പുതുക്കിയ ഷേണായീസിലെ ആദ്യ ചിത്രമായി ദ പ്രീസ്റ്റ്

കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ കേരളത്തിലടക്കം വിതരണം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. പുതിയ വര്‍ഷത്തില്‍ പ്രതീക്ഷ നല്‍കുന്ന പല വാര്‍ത്തകളും വരുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പേ അടച്ച് പൂട്ടിയ തിയറ്ററുകള്‍ തുറന്നു. ആദ്യം തമിഴ് ചിത്രമായ വിജയിയുടെ മാസ്റ്റര്‍ ആണ് റിലീസ് ചെയ്തതെങ്കിലും പിന്നാലെ മലയാളത്തില്‍ നിന്നും ഒരുപാട് സിനിമകളാണ് ഉടനെ എത്തുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദ പ്രീസ്റ്റ്' എന്ന സിനിമയും റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം കൂടിയുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും തുറക്കുന്ന എറണാകുളത്തെ ഷേണായീസ് തിയേറ്ററിലെ ആദ്യ റിലീസ് ചിത്രം കൂടിയായിരിക്കും മമ്മുട്ടിയുടെ 'ദ പ്രീസ്റ്റ്'.

the-priest

തിയേറ്റര്‍ പുതുക്കി പണിയുന്നതിനു വേണ്ടി നാല് വര്‍ഷം മുന്‍പ് മുതല്‍ ഇവിടെ സിനിമ പ്രദര്‍ശനം നിര്‍ത്തി വച്ചിരുന്നു. പണിയെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം ഷേണായീസ് ഫെബ്രുവരി 4 ന് തുറക്കുമ്പോള്‍ ആദ്യ ഷോ ദ പ്രീസ്റ്റ് ആണ്. മമ്മൂട്ടി പള്ളിലച്ചന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ് നായിക. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

'ദ പ്രിസ്റ്റി'ന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തിറക്കാത്ത പോസ്റ്റര്‍ ഷേണായിസിന്റെ മുകള്‍ ഭാഗത്ത് തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയ്ക്കും മഞ്ജു വാര്യര്‍ക്കും പുറമേ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Recommended Video

പ്രീസ്റ്റ് ട്രെയ്‌ലർ പറയുന്നതെന്ത് | FilmiBeat Malayalam

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുറത്ത് വന്ന ടീസറില്‍ നിന്നും വ്യക്തമാവുന്നത് പ്രകാരം ഏറെ കാലത്തിന് ശേഷം മലയാള സിനിമാപ്രേമികള്‍ക്ക് മറ്റൊരു ദൃശ്യവിസ്മയമായിരിക്കും പ്രീസ്റ്റ് എന്ന കാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X