പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന തോപ്പില്‍ ജോപ്പന്റെ റിലീസ് കോടതി തടഞ്ഞത് വലിയ നിരാശയായിരുന്നു. സിനിമയുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഷിബു തെക്കുപുറം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാക്കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞത്.
മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്റെ റിലീസ് കോടതി തടഞ്ഞു, എന്താണ് കാര്യം?
സിനിമയുടെ പകര്‍പ്പവകാശം നിര്‍മാതാവ് തനിക്ക് 25 ലക്ഷം രൂപക്ക് വില്‍പന നടത്തിയിരുന്നതാണെന്നും എന്നാല്‍, സിനിമ ഇറങ്ങുന്നതിന് മുമ്പ് നിര്‍മാതാവ് മറ്റൊരു കമ്പനിക്ക് പകര്‍പ്പവകാശം വിറ്റതായി അറിഞ്ഞെന്നും ഈ സാഹചര്യത്തില്‍ റിലീസിങ് തടയണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.
എന്നാല്‍ ചിത്രത്തിനെതിരെ പരാതി നല്‍കിയ ഷിബുവിനെ കണ്ടിട്ടുപോലുമില്ലെന്ന് നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ പറയുന്നു. അയാള്‍ പരാതി നല്‍കിയിരിയ്ക്കുന്നത് എന്റെ പേരിലല്ല. കളമശ്ശേരി സ്വദേശി അബ്ദുള്‍ നാസറിന്റെ പേരിലാണ്.
നാസര്‍ അവതരിപ്പിക്കുന്നു എന്നാണ് ഈ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ഞാന്‍ വച്ചിരിക്കുന്നത്. അതുമാത്രമാണ് ഈ സിനിമയുമായി നാസറിനുള്ള ബന്ധം. സിനിമയുടെ പാര്‍ടണറും അല്ല - നൗഷാദ് വ്യക്തമാക്കി
നിര്‍മാതാവ് എന്ന നിലയ്ക്ക് സിനിമയുടെ പൂര്‍ണ അവകാശം തന്റെ പേരില്‍ മാത്രമാണെന്നും നാസര്‍ ആര്‍ക്കെങ്കിലും പൈസ കൊടുക്കാനുണ്ടെങ്കില്‍ അത് തന്റെ പ്രശ്‌നമല്ലെന്നും നൗഷാദ് പറയുന്നു. മാത്രമല്ല ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതി ഈ സിനിമയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കേസ് തള്ളിപ്പോകുമെന്നും നിര്‍മാതാവ് പറഞ്ഞു.
തോപ്പില്‍ ജോപ്പനിലെ ഫോട്ടോസിനായി...
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.