»   » മോഹന്‍ലാലിന്റെ ഒപ്പത്തിനൊപ്പം മത്സരിക്കാന്‍ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ഇല്ല!!

മോഹന്‍ലാലിന്റെ ഒപ്പത്തിനൊപ്പം മത്സരിക്കാന്‍ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ഇല്ല!!

Written By:
Subscribe to Filmibeat Malayalam

ആക്ഷേപഹാസ്യ ചിത്രമായ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ഈ ഓണത്തിന് തിയേറ്ററുകളിലെത്തും എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. എന്നാല്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഈ ഓണാഘോഷത്തിന് എത്തില്ല എന്ന് മമ്മൂട്ടി.

തോപ്പില്‍ ജോപ്പന്റെ പണി കഴിഞ്ഞാല്‍ മമ്മൂട്ടിയ്ക്ക് വിശ്രമം


റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മമ്മൂട്ടി തോപ്പില്‍ ജോപ്പന്റെ റിലീസ് നീട്ടിയ കാര്യം അറിയിച്ചത്. ഓണത്തിന് ഒരു മോഹന്‍ലാല്‍ മമ്മൂട്ടി പോരാട്ടം കാണാം എന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയായി. ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ഒപ്പം എന്ന ചിത്രം ഓണം റിലീസിനായി തയ്യാറെടുക്കുകയാണ്.


 thoppil-joppan

ജൂലൈ മാസത്തില്‍ തുടര്‍ച്ചയായി മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ തിയേറ്ററിലെത്തുന്നത് കാരണമാണ് തോപ്പില്‍ ജോപ്പന്റെ റിലീസ് നീട്ടിയത് എന്നാണ് വിവരം. കസബയ്ക്ക് പിന്നാലെ, വൈറ്റ് ജൂലൈ 29 ന് റിലീസ് ചെയ്യും. പുതിയ വാര്‍ത്തകള്‍ പ്രകാരം ജോപ്പനും കൂട്ടുകാരും കബടിക്കളിയുമായി നവരാത്രിയ്ക്ക് എത്തും.


ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഷാദ് കോയ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും ആന്‍ഡ്രിയയുമാണ് നായികമാര്‍. ഇവരെ കൂടാതെ ഹരിശ്രീ അശോകന്‍, സലിം കുമാര്‍, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, സാജു നവോദയ, ബേബി അക്ഷര, തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദും ജീവനും ചേര്‍ന്നാണ് തോപ്പില്‍ ജോപ്പന്‍ നിര്‍മ്മിയ്ക്കുന്നത്.

English summary
Thoppil Joppan, the upcoming Mammootty starring comical entertainer, will not hit the theatres for Onam. In the recent interview given to Radio Mango, Mammootty confirmed that the movie will release only after Onam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam