»   » മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്റെ രണ്ടാം ടീസറിന് പുതിയ റെക്കോര്‍ഡ്!

മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്റെ രണ്ടാം ടീസറിന് പുതിയ റെക്കോര്‍ഡ്!

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി അച്ചായന്‍ വേഷത്തില്‍ എത്തുന്ന ചിത്രം. തുടക്കം മുതല്‍ക്കെ ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ആദ്യ ടീസറിനും മികച്ച പ്രതികരണം തന്നെ.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ടീസറും യൂട്യൂബില്‍ തരംഗമാകുന്നു. രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ 6.5 ലക്ഷം ആളുകളാണ് ടീസര്‍ യൂട്യൂബിലൂടെ കണ്ടത്. ഇതോടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യത്തെ ടീസറിന്റെ റെക്കോര്‍ഡാണ് പൊട്ടിച്ചത്.


ആദ്യ ടീസറിനെ തോല്‍പ്പിച്ചു

ചിത്രത്തിന്റെ തന്നെ ആദ്യ ടീസറിനെയാണ് രണ്ടാമത്തെ ടീസര്‍ തോല്‍പ്പിച്ചത്. തോപ്പില്‍ ജോപ്പന്റെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തത്.


ജോണി ആന്റണി ചിത്രം

താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജോണി ആന്റണി സംവിധാനം ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


നായികമാര്‍

മംമ്തയും ആന്‍ഡ്രിയയുമാണ് ചിത്രത്തിലെ നായികമാര്‍. രണ്ടുപേര്‍ക്കും തുല്യ പ്രാധാന്യങ്ങളുള്ള കഥാപാത്രമാണ് ചിത്രത്തില്‍.


മറ്റ് കഥാപാത്രങ്ങള്‍

ഹരിശ്രീ അശോകന്‍, സലിം കുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, സാജു നവോദയ, ബേബി അക്ഷര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.


English summary
Mammootty's Thoppil Joppan Teaser 2 Sets A New Record!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam