നവാഗത സംവിധായകനൊപ്പം വീണ്ടും മമ്മൂട്ടി! ത്രില്ലര്‍ ചിത്രവുമായി മെഗാസ്റ്റാര്‍
മമ്മൂട്ടിയുടെതായി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമാണ് 2019. മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങിയ അന്യ ഭാഷാ ചിത്രങ്ങള്‍ക്കടക്കം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിലവില്‍ സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തിലാണ് നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

വണിന് ശേഷം ഒരു നവാഗത സംവിധായകന്റെ ചിത്രത്തിലാണ് സൂപ്പര്‍ താരം അഭിനയിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജിസ് ജോയിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ജോഫിന്‍ ചാക്കോ ആണ് മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ജോഫിന്റെ തിരക്കഥ ഇഷ്ടപ്പെട്ട മെഗാസ്റ്റാര്‍ മറ്റ് ചിത്രങ്ങള്‍ ക്രമീകരിച്ച് ചിത്രത്തിനായി സമയം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒരു സിനിമയായിരിക്കും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തു തന്നെയുണ്ടാവുമെന്നാണ് വിവരം. അതേസമയം മാമാങ്കമാണ് മെഗാസ്റ്റാറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ബ്രഹ്മാണ്ഡ ചിത്രം നവംബര്‍ 21നാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications