»   » പുതുമുഖങ്ങള്‍ ക്യാമറയ്ക്ക് മുമ്പില്‍ പതറി, മമ്മൂട്ടി സന്തോഷത്തോടെ സ്വീകരിച്ച കഥാപാത്രം

പുതുമുഖങ്ങള്‍ ക്യാമറയ്ക്ക് മുമ്പില്‍ പതറി, മമ്മൂട്ടി സന്തോഷത്തോടെ സ്വീകരിച്ച കഥാപാത്രം

By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് തൃഷ്ണ. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ 1981ലാണ് ചിത്രം പുറത്തിറങ്ങുന്നത്. രാജലക്ഷ്മി, സ്വപ്‌ന, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത് കൃഷ്ണദാസ് എന്ന കഥാപാത്രത്തെയായിരുന്നു. എന്നാല്‍ കൃഷ്ണദാസിന്റെ വേഷം അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചിരുന്നത് പുതുമുഖത്തെയും. കോളേജ് അധ്യാപകനായ ബാബു നമ്പൂതിരി. പക്ഷേ ക്യാമറയ്ക്ക് മുമ്പില്‍ എത്തിയപ്പോള്‍ ബാബു നമ്പൂതിരി പതറി പോയി. അങ്ങിനെയാണ് ചിത്രത്തിലേക്ക് മമ്മൂട്ടി വരുന്നത്.

പുതുമുഖങ്ങള്‍ ക്യാമറയ്ക്ക് മുമ്പില്‍ പതറി, മമ്മൂട്ടി സന്തോഷത്തോടെ സ്വീകരിച്ച കഥാപാത്രം

ചിത്രത്തില്‍ പുതുമുഖ നായകനാകനൊപ്പം സുലക്ഷണ എന്ന നടിയെയാണ് നായികയായി ക്ഷണിച്ചത്. ആ സമയത്ത് ഒന്ന് രണ്ട് തമിഴ് ചിത്രങ്ങളില്‍ സുലക്ഷണ അഭിനയിച്ചിരുന്നു.

പുതുമുഖങ്ങള്‍ ക്യാമറയ്ക്ക് മുമ്പില്‍ പതറി, മമ്മൂട്ടി സന്തോഷത്തോടെ സ്വീകരിച്ച കഥാപാത്രം

പുതുമുഖങ്ങള്‍ ക്യാമറയ്ക്ക് മുമ്പില്‍ പതിറിയപ്പോള്‍ സംവിധായകനും ക്യാമറമാനും തൃപ്തിയായില്ല. റീടേക്കുകള്‍ എടുത്തുവെങ്കിലും നന്നായി കിട്ടിയുമില്ല. അതോടെ ആ ദിവസത്തെ ഷൂട്ടിങ് നിര്‍ത്തി. വൈകുന്നേരം ആയതോടെ സിനിമ മുടങ്ങി എന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചു.

പുതുമുഖങ്ങള്‍ ക്യാമറയ്ക്ക് മുമ്പില്‍ പതറി, മമ്മൂട്ടി സന്തോഷത്തോടെ സ്വീകരിച്ച കഥാപാത്രം

നടന്‍ രതീഷ് ഐവി ശശിയെ വിളിച്ച് മമ്മൂട്ടിയുടെ കാര്യം പറഞ്ഞു. എംടിയുടെ സ്വപ്‌നങ്ങള്‍ വില്‍ക്കാനുണ്ട്, പിജി വിശ്വംഭരന്റെ സ്‌ഫോടനം, ശ്രീകുമാരന്‍ തമ്പിയുടെ മുന്നേറ്റം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാണാനും അഴകാണ്. രതീഷ് പരിചയപ്പെടുത്തി. അങ്ങിനെ എംടിയ്ക്കും സമ്മതമായി.

പുതുമുഖങ്ങള്‍ ക്യാമറയ്ക്ക് മുമ്പില്‍ പതറി, മമ്മൂട്ടി സന്തോഷത്തോടെ സ്വീകരിച്ച കഥാപാത്രം

അഡ്രസ്സ് വച്ച് അന്വേഷിക്കുമ്പോള്‍ മമ്മൂട്ടി പടയോട്ടം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. മമ്മൂട്ടിയെ കണ്ട് കഥ പറഞ്ഞു. എംടിയുടെ തിരക്കഥയില്‍ ഐവി ശശി ചിത്രം, നായക വേഷം മമ്മൂട്ടി അപ്പോള്‍ തന്നെ ഡേറ്റ് കൊടുക്കുകയും ചെയ്തു.

English summary
Mammootty's Thrishna behind the screen.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam