ശ്രേയാ ഘോഷാലിന്റെ ശബ്ദമാധുര്യത്തില്‍ അങ്കിള്‍ സിനിമയിലെ ആദ്യ ഗാനമെത്തി: വീഡിയോ കാണാം
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രമാണ് അങ്കിള്‍. നടന്‍ ജോയ് മാത്യൂവിന്റ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഹൃത്തിന്റെ മകളുമായി മമ്മൂട്ടി അവതരിപ്പിക്കുന്ന കൃഷ്ണകുമാറിനുളള അടുപ്പവും അതുമായി ബന്ധപ്പെട്ട നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കംമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തില്‍ അഭിനയിച്ച കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോയ് മാത്യൂവും സജയ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും അങ്കിളെന്ന് ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും സൂചന ലഭിച്ചിരുന്നു. പ്രേക്ഷകരെ ഒന്നടങ്കം ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മമമ്മൂട്ടിയുടെ ഒരു വ്യത്യസ്ഥ കഥാപാത്രമാവും ചിത്രത്തിലുണ്ടാവുകയെന്നും ട്രെയിലറില്‍ നിന്നും വ്യകതമായിരുന്നു. ചിത്രത്തിന് വേണ്ടിയുളള മമ്മൂട്ടിയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായിരുന്നു അങ്കിളിന്റെ പ്രധാന ലൊക്കേഷനുകള്‍.
അഴകപ്പന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ഷമീര്‍ മുഹമ്മദാണ്. സുരേഷ് കൃഷ്ണ,ജോയ് മാത്യൂ, ബാബു അന്നൂര്‍, കെപിഎസി ലളിത, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അങ്കിളിലെ പാട്ട് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിലെ ഈറന്‍ മാറും എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.ശ്രേയാ ഘോഷാലാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.എപ്രില്‍ 27നാണ് അങ്കിള്‍ തിയ്യേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications