വ്യാജന്മാര്‍ വീണ്ടും പണിതുടങ്ങി! മമ്മൂട്ടി ചിത്രം അങ്കിളിന്റെ പതിപ്പും ഇന്റര്‍നെറ്റില്‍
Recommended Video

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് അങ്കിള്‍. നവാഗതനായ ഗീരിഷ് ദാമോദര്‍ സംവിധാനം ചെയ്ത ഈ ചിത്രം നടന്‍ ജോയ് മാത്യൂവിന്റെ തിരക്കഥയിലായിരുന്നു ഒരുക്കിയിരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കംമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തില്‍ അഭിനയിച്ച കാര്‍ത്തിക മുരളീധരാണ് അങ്കിളില്‍ നായികയാവുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായാണ് അങ്കിള്‍ ഒരുക്കിയിരിക്കുന്നത്. എപ്രില്‍ 27ന് ഇന്ത്യയൊട്ടാകെയുളള തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കും അഭിനയവുമാണ് ചിത്രത്തില്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നത്.

സുഹൃത്തിന്റെ മകളുമായി മമ്മൂട്ടി അവതരിപ്പിക്കുന്ന കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തിനുളള അടുപ്പവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ജോയ് മാത്യൂ,സുരേഷ് കൃഷ്ണ, ബാബു അന്നൂര്‍, കെപിഎസി ലളിത,മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനു വേണ്ടി മമ്മൂട്ടി ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണമിട്ട ഗാനമായിരുന്നു മമ്മൂട്ടി പാടിയിരുന്നത്. 'എന്താ ജോണ്‍സാ കള്ളില്ലേ,കല്ലുമ്മക്കായില്ലേ' എന്നു തുടങ്ങുന്ന പാട്ടാണ് മമ്മൂട്ടി പാടിയിരുന്നത്. പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
പാട്ടിനെന്ന പോലെ ചിത്രത്തിനും മികച്ച സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍,തൊബാമ എന്നീ ചിത്രങ്ങളോടൊപ്പം റിലീസ് ചെയ്ത ഈ ചിത്രത്തിന് ആദ്യ ദിനം മികച്ച കളക്ഷനാണ് ലഭിച്ചിരുന്നത്. അങ്കിള്‍ വിജയകരമായി തിയ്യേറ്ററുകളില്‍ മുന്നേറുന്നതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ നിരന്തരം അപ് ലോഡ് ചെയ്യാറുളള പ്രമുഖ സൈറ്റിലാണ് അങ്കിളിന്റെ വ്യാജന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ്,മലയാളം ഭാഷകളിലെ പുതിയ സിനിമകള്‍ എപ്പോഴും വരാറുളള വ്യാജ സൈറ്റാണ് ഇത്.


Click it and Unblock the Notifications